KeralaNEWS

കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; വിവാഹത്തിന്‌ 20പേര്‍ മാത്രം

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍
ഞായറാഴ്ചകളില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ സാംബശിവ റാവു ഐ.എ.എസ് ഉത്തരവിറക്കി. പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം.

ഞായറാഴ്ച എല്ലാ വിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് നിരോധനം തടസ്സമാവുന്നതിനാലാണ് പുതിയ ഉത്തരവ്. വിവാഹത്തിന് പങ്കെടുക്കുന്ന എല്ലാവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. സംസ്ഥാന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനേക്കാള്‍ കൂടുതലാണ് ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അതിനാലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker