KeralaNEWS

സുല്‍ത്താന്‍ ബത്തേരിയില്‍ പടക്കം പൊട്ടിത്തെറിച്ച്‌​ 3 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

സുല്‍ത്താന്‍ ബത്തേരി: പടക്കം പൊട്ടിത്തെറിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. സമീപവാസികളായ മുരുകന്റെ മകന്‍ മുരളി (16), ലത്തീഫിന്റെ മകന്‍ അജ്മല്‍ (14), ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസ് (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് സംഭവം. ഒരു മണിയോടെ ഷെഡ്ഡിനുള്ളില്‍ നിന്നും സ്ഫോടന ശബ്ദം കേട്ട് പ്രദേശവാസികള്‍ പുറത്തിറങ്ങിയപ്പോള്‍ ഷെഡ്ഡില്‍ നിന്നും പൊള്ളലേറ്റ കുട്ടികള്‍ പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്. ഇവര്‍ എന്തിന് ഇവിടെ എത്തിയെന്നും എങ്ങനെ സ്ഫോടനം നടന്നു എന്നതിനെ കുറിച്ചും വ്യക്തതയില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker