IndiaNEWS

കോവിഡ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി, കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു

ലോക്ഡൗൺ പ്രഖ്യാപിക്കാനുള്ള സർക്കാറുകളുടെ അധികാരം, വാക്സിനേഷൻ, ഓക്സിജൻ വിതരണം, അവശ്യമരുന്നുകളുടെ വിതരണം തുടങ്ങിയ വിഷയങ്ങളിലാണ് കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്

രാജ്യം നേരിടുന്ന കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. നാളെ കേസ് പരിഗണിക്കും എന്ന് അറിയിച്ച കോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു. കോവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ച പദ്ധതി അറിയിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ലോക്ഡൗൺ പ്രഖ്യാപിക്കാനുള്ള സർക്കാറുകളുടെ അധികാരം, വാക്സിനേഷൻ, ഓക്സിജൻ വിതരണം, അവശ്യമരുന്നുകളുടെ വിതരണം തുടങ്ങിയ വിഷയങ്ങളിലാണ് കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്. മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെയെ കേസിൽ അമിക്കസ്ക്യൂറി ആയി ചീഫ് ജസ്റ്റിസ് നിയമിച്ചിരിക്കുകയാണ്.

കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവിധ ഹൈക്കോടതികൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നതും സുപ്രീംകോടതിയുടെ നീക്കത്തിന് കാരണമായി. ഓക്സിജൻ വിതരണത്തിലെ വീഴ്ചയിൽ കേന്ദ്രസർക്കാരിനെ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾക്ക് ഉത്തർപ്രദേശ് സർക്കാരിനെ അലഹാബാദ് ഹൈക്കോടതിയും വിമർശിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker