BusinessNEWS

ഭർത്താവ് ജോലി ചെയ്താൽ ഭാര്യക്കും ശമ്പളം; പുതിയ ആശയവുമായി സോഹൻ റോയി

ഡാം 999 എന്നൊരു സിനിമയെപ്പറ്റി കേൾക്കുമ്പോൾ ഉള്ളിൽ തെളിയുന്നൊരു മുഖമുണ്ട്. ബിസിനസുകാരിലെ കലാകാരനും കലാകാരിലെ ബിസിനസുകാരനുമായ സോഹൻ റോയിയുടേത്. കലാ സപര്യയിലൂടെയും ക്യാപ്സൂൾ കവിതകളിലൂടെയും ഗൾഫ് കലാ സാഹിത്യ കർമ്മമണ്ഡലത്തിലെ ശ്രദ്ധേയമായ സാന്നിധ്യമായി ഇതിനോടകം മാറിക്കഴിഞ്ഞ സോഹനിലെ വ്യവസായി നടത്തുന്ന പുത്തൻ പരീക്ഷമാണ് ഇപ്പോൾ വാർത്തകളിൽ അദ്ദേഹത്തെ താരമാക്കുന്നത്.

ഷാർജായിലെ ഏരീസ് എന്ന അദ്ദേഹത്തിൻ്റെ മറൈൻ കമ്പനിയിലെ ഉദ്യോഗസ്ഥരുടെ ഗൃഹഭരണം നടത്തുന്ന പങ്കാളികൾക്കും ശമ്പളം അനുവദിച്ചു കൊണ്ടു വിപ്ലവകരമായ ഒരു പുത്തൻ പരീക്ഷണത്തിനാണ് സോഹൻ മുന്നോട്ടു വന്നിരിക്കുന്നത്. ലോകത്തിൽ ഇന്നേവരെ ആരും പരീക്ഷിക്കാത്ത ഇത്തരമൊരു പരീക്ഷണത്തിനു പിന്നിലെ ചേതോ വികാരമെന്തെന്നു ചോദിച്ചപ്പോൾ സ്വതസിദ്ധമായി ചിരിച്ചു കൊണ്ടദ്ദേഹം പറയുന്നൂ:

“വീടൊരുക്കുക എന്ന ശ്രമകരമായ ജോലിയെ ബഹുമാനിക്കുകയും അതേ സമയം തൻ്റെ പങ്കാളിയുടെ സേവനത്വരയെ ഒരുക്കാൻ ചെയ്യുന്ന പരോക്ഷ സഹായത്തിനുമാണീ പ്രതിഫലം…” അപ്പോൾ എങ്ങനെയാ, ഒരു സീ.വി അയച്ചു ഭാഗ്യപരീക്ഷണത്തിനു മുതിരുന്നോ. ഒന്നു കിട്ടിയാൽ രണ്ടാ ശമ്പളം…
സമ്പാ: അജീഷ് കറുകയിൽ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker