IndiaNEWS

തിരുപ്പിറവിയുടെ ഓർമപുതുക്കി ഇന്ന് ക്രിസ്തുമസ്

ത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും ആശംസിച്ചുകൊണ്ട് വീണ്ടും ഒരു ക്രിസ്തുമസ്.ശാന്തിയുടെയും സമാധനത്തിന്റെയും സന്ദേശവുമായായാണ് ഓരോ ക്രിസ്തുമസും എത്തുന്നത്.ലോകത്തിലുള്ള ഏവരുടെയും മനസിൽ സമാധാനത്തിന്റെയും ദൈവസ്‌നേഹത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് ഓർമപ്പെടുത്തുന്നതും.എളിയവരിൽ എളിയവനായി കാലിത്തൊഴുത്തിൽ വന്നു പിറന്ന ക്രിസ്തു ഓർമ്മപ്പെടുത്തന്നതും അതുതന്നെയാണ്.

യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനുമുമ്പ്‌ അവൾ പരിശുദ്‌ധാത്‌മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു. അവളുടെ ഭർത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാൻ തീരുമാനിച്ചു. അവൻ ഇതേക്കുറിച്ച്‌ ആലോചിച്ചുകൊണ്ടിരിക്കെ, കർത്താവിന്റെ ദൂതൻ സ്വപ്‌നത്തിൽ പ്രത്യക്‌ഷപ്പെട്ട്‌ അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ. അവൾ ഗർഭംധരിച്ചിരിക്കുന്നത്‌ പരിശുദ്‌ധാത്‌മാവിൽനിന്നാണ്‌. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്നുപേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കും. കന്യക ഗർഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർഥമുള്ള എമ്മാനുവേൽ എന്ന്‌ അവൻ വിളിക്കപ്പെടും എന്നു കർത്താവ്‌ പ്രവാചകൻ മുഖേന അരുളി ചെയ്തത് പൂർത്തിയാകാൻവേണ്ടിയാണ്‌ ഇതെല്ലാം സംഭവിച്ചത്‌. (മത്തായി 1 : 18-23 അദ്ധ്യായം 1: 18-‏21</ref> സുവിശേഷകനും വൈദ്യനുമായിരുന്ന ലൂക്കോസും ഇക്കാര്യം വീണ്ടും സാക്ഷ്യപ്പെടുത്തുന്നു)

 

യേശുക്രിസ്തുവിന്റെ ജനനത്തിനും ‏നൂറ്റാണ്ടുകൾക്കു മുൻപ് അദ്ദേഹം കന്യാപുത്രനായിരിക്കുമെന്ന് യെശയ്യാവ് എന്ന പ്രവാചകൻ പ്രവചിച്ചിട്ടുണ്ട്.”അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” ‘മശിഹാ’ (ക്രിസ്തു), ഇസ്രായേലിലെ ബേതലഹേമിൽ ജനിക്കും എന്ന് യേശുക്രിസ്തുവിന്റെ ജനനത്തി‍നും വർഷങ്ങൾക്ക് മുമ്പേ മീഖാ എന്ന പ്രവാചകൻ ദീർഘദർശനം നടത്തിയിരുന്നു.
അഗസ്ത്യസ് സീസറുടെ ഉത്തരവനുസരിച്ച് പേർവഴി ചാർത്തുവാൻ ജനമൊക്കെയും  ബത്ലഹേമിലേക്കുള്ള യാത്രയിലായിരുന്നു.മരപ്പണിക്കാരനായ ജോസഫ് ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉൾപ്പെട്ടവനായതുകൊണ്ട് പേർവഴി ചാർത്തുവാൻ ഗലീലയിലെ നസ്രത്ത് പട്ടണത്തിൽ നിന്നും ബത്ലഹേമിലേക്ക് പോകേണ്ടിയിരുന്നു.അങ്ങനെയാണ് പൂർണ്ണഗർഭിണിയായ ഭാര്യ മറിയത്തിനെയും ഒപ്പം കൂട്ടി അയാൾ യാത്ര തിരിക്കുന്നത്.പക്ഷെ ഇതിനിടയ്ക്ക് മറിയത്തിനു പേറ്റുനോവ് ഉണ്ടാകുകയും സത്രത്തിലെങ്ങും സ്ഥലം കിട്ടായ്കയാൽ അടുത്തുകണ്ട കാലിത്തൊഴുത്തിൽ ഉണ്ണിയേശുവിന് പിറക്കേണ്ടി വന്നതും.
“റബ്ബീ..! ” ജോസഫ് ശബ്ദമില്ലാതെ വിളിച്ചുകൊണ്ട്. ആകാശത്തിലേക്ക് കണ്ണുകളുയർത്തി.
രണ്ടു മൂന്ന് ആട്ടിടയൻമാർ തങ്ങളുടെ  ആട്ടിൻപറ്റവുമായി അവരുടെ മുമ്പിലൂടെ റോഡ് മുറിച്ച് കടന്നു.പെട്ടെന്ന് അതിൽ ഒരാൾ തിരിഞ്ഞു നിന്നു.
സാധാരണ അവർ സന്ധ്യക്കു മുമ്പേ മടങ്ങുന്നവരാണ്.അന്ന് ബത്ലഹേമിലേക്കുള്ള റോഡിൽ ഉണ്ടായ അനിയന്ത്രിതമായ തിരക്കു കാരണം തങ്ങളുടെ ആട്ടിൻപറ്റവുമായി റോഡ് മുറിച്ചു കടക്കാൻ വയ്യാതെ വൈകിപ്പോയതായിരുന്നു.
“നിങ്ങൾ ബത്ലഹേമിലേക്ക് പോകുന്നവരാണോ?”
“അതെ.”
“എവിടെ നിന്ന് വരുന്നു?”
“നസ്റത്തിൽ നിന്നും…”
“ഈ സ്ഥിതിയിലുള്ള ഒരു സ്ത്രീയേം കൊണ്ട്… അതും ഈ നേരത്ത്! നിങ്ങളുടെ ഭാര്യയാണോ ഇത് ?”
“അതെ.സത്രങ്ങളിലൊന്നിലും ഇടം കിട്ടിയില്ല…”
“ങും..”
“ഇവിടെ അടുത്തെങ്ങാനും തൽക്കാലത്തേക്കെങ്കിലും ഒന്നു വിശ്രമിക്കാൻ..”
“ഇനിയങ്ങോട്ട് സത്രങ്ങളൊന്നുമില്ല.വീടുകളിലും ആരും അഭയം തരാൻ സാധ്യതയില്ല.പിന്നെയുള്ളത്…ങാ.. ഇവിടെ നിന്ന് കുറച്ചു കൂടി മുന്നോട്ടു പോയാൽ മലകളുടെ അടിവാരത്തായി നിറയെ തൊഴുത്തുകളുണ്ട്.ജറുസലേമിലേക്ക് പോകുന്ന കച്ചവടക്കാർ തങ്ങളുടെ മൃഗങ്ങളെ കെട്ടുന്ന സ്ഥലമാണ്.വാതിലും കതകുമൊന്നും കാണില്ല.എന്നാലും…”
“നന്ദി സഹോദരാ.. ദൈവം നിങ്ങളെ
 അനുഗ്രഹിക്കട്ടെ…”
മഞ്ഞും നിലാവും ഒരുമിച്ചു പെയ്യുന്ന രാത്രികളുടെ കാലമായിരുന്നു അത്.ബത്ലഹേമിലെ കുന്നിൻ ചെരുവുകളിൽ ഒലിവ് മരങ്ങളും ദേവദാരുക്കളും പൂത്തു നിന്നിരുന്നു.ആകാശത്ത് അസംഖ്യം നക്ഷത്രങ്ങളും!

Back to top button
error: