Big Breaking

ഫ്ലാറ്റിലെ രക്തക്കറ വൈഗയുടേത് തന്നെ

ഫ്ലാറ്റിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചപ്പോൾ വൈഗയുടെ മൂക്കിൽ നിന്ന് രക്തം വന്നിരുന്നുവെന്ന് അറസ്റ്റിലായ പിതാവ് സനു മോഹൻ പോലീസിന് മൊഴി നൽകിയിരുന്നു

കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേത് തന്നെ എന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധന ഫലത്തിലൂടെയാണ് ഇത് സ്ഥിരീകരിച്ചത്. ഫ്ലാറ്റിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചപ്പോൾ വൈഗയുടെ മൂക്കിൽ നിന്ന് രക്തം വന്നിരുന്നുവെന്ന് അറസ്റ്റിലായ പിതാവ് സനു മോഹൻ പോലീസിന് മൊഴി നൽകിയിരുന്നു.

അതേസമയം സനു മോഹനെ കോയമ്പത്തൂർ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. കോയമ്പത്തൂരിൽ വെച്ച് സനു മോഹൻ കാർ വിറ്റിരുന്നു. ഈ കാർ അന്വേഷണ സംഘം പരിശോധിച്ചു. കാർ അടുത്ത ദിവസം കൊച്ചിയിൽ എത്തിക്കും.

സനു മോഹനെ അന്വേഷണസംഘം ബംഗളൂരുവിലും ഗോവയിലും തെളിവെടുപ്പിനായി കൊണ്ടുപോകും. ഇവിടങ്ങളിൽ വച്ച് സനു മോഹൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന് മൊഴിനൽകിയിരുന്നു. അതേസമയം വൈഗയുടെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം ഉണ്ടായത് എങ്ങനെയെന്ന് അന്വേഷണസംഘത്തിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker