CrimeNEWS

ആയിരം രൂപയെ ചൊല്ലി തര്‍ക്കം; ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു, സുഹൃത്ത് അറസ്റ്റില്‍

ആയിരം രൂപയെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സുഹൃത്ത് അറസറ്റില്‍.ചെമ്മന്തൂര്‍ മുരുകന്‍ കോവിലിന് സമീപം സന്തോഷ് ഭവനില്‍ ചാക്കോ എന്ന സനില്‍കുമാറിനെ (39) കൊന്ന ഓട്ടോ ഡ്രൈവറുമായ ചെമ്മന്തൂര്‍ പകിടിയില്‍ ചരുവിള വീട്ടില്‍ സുരേഷ് (49) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സനില്‍കുമാറിനോട് പ്രതി ആയിരം രൂപ വായ്പ ചോദിച്ചിരുന്നത് കൊടുക്കാത്തതിനെ ചൊല്ലി മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും മരംവെട്ടുകാരന്‍ കൂടിയായ പ്രതി ഓട്ടോയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സനിലിനെ വെട്ടുകയുമായിരുന്നു. കഴുത്തറ്റ നിലയില്‍ റോഡില്‍ വീണ സനില്‍ തല്‍ക്ഷണം മരിച്ചിരുന്നു.

ചൊവ്വാഴ്ച രാത്രിയില്‍ തന്നെ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ബുധനാഴ്ച വൈകീട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. സമീപത്തെ കടകളിലെ സി.സി.ടിവി കാമറകളില്‍ നിന്നും കൊലപാതകം സംബന്ധിച്ച ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. സനില്‍കുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker