Pravasi

നൂറില്‍ നൂറുപേര്‍ക്കും വാക്​സിന്‍ നല്‍കി യു.എ.ഇ

എല്ലാവര്‍ക്കും വാക്‌സിനെന്ന ലക്ഷ്യത്തോടെ 24 മണിക്കൂറിനിടെ 1.11 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി രാജ്യത്തെ വാക്‌സിന്‍ അനുപാതം 100 പേരില്‍ 100.10 എന്ന നിലയിലേക്കെത്തിച്ച് യുഎഇ. ഇതുവരെ 99 ലക്ഷം ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇതോടെ 38 ലക്ഷം പേരും രണ്ട് ഡോസ് വാക്‌സിനേഷനും പൂര്‍ത്തിയാക്കി.

60 വയസ്സിന് മുകളിലുള്ളവര്‍ 75 ശതമാനം പേരും വാക്‌സിനേഷനെടുത്തു. വാക്‌സിനെടുക്കാത്ത പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി യു.എ.ഇ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചിരുന്നു. 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് സഞ്ചാര നിയന്ത്രണം അടക്കമാണ് ആലോചിക്കുന്നത്.

ഇവര്‍ക്കുള്ള സേവനങ്ങള്‍ നിര്‍ത്തിവെക്കല്‍, ചില മേഖലകളിലേക്ക് പ്രവേശന വിലക്ക് എന്നിവയും പരിഗണനയിലുണ്ട്. ഇതോടെ രാജ്യത്ത് വാക്‌സിന്റെ ആവശ്യക്കാര്‍ കൂടി. സിനോഫാം, ഫൈസര്‍, അസ്ട്രസിനക എന്നീ വാക്‌സിനാണ് യു.എ.ഇയില്‍ വിതരണം ചെയ്യുന്നത്. റഷ്യയുടെ സ്പുട്‌നിക് വൈകാതെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം,ഫൈസര്‍ ബയോണ്‍ടെക് വാക്സിന്‍ അബൂദബിയില്‍ നല്‍കിത്തുടങ്ങി. 11 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് ഫൈസര്‍ നല്‍കുന്നത്. സിനോഫാം വാക്സിന്‍ നല്‍കുന്നത് തുടരുമെന്നും അബൂദബി ആരോഗ്യ വകുപ്പ് അറിയിച്ചു. സൗജന്യമായാണ് വിതരണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker