NewsThen Special

ചൊവ്വയിൽ ഓക്സിജൻ ഉണ്ടാക്കി നാസയുടെ പേടകം, ഇത് ചരിത്രം

ഭൂമിയിലല്ലാതെ മറ്റൊരു ഗ്രഹത്തിൽ ഓക്സിജൻ ഉണ്ടാക്കുന്നത് ഇതാദ്യം

ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് കാർബൺഡയോക്സൈഡ് ശേഖരിച്ച് ഓക്സിജൻ ഉല്പാദിപ്പിച്ച് നാസയുടെ പേടകം. ഭൂമിയിലല്ലാതെ മറ്റൊരു ഗ്രഹത്തിൽ ഓക്സിജൻ ഉണ്ടാക്കുന്നത് ഇതാദ്യം.

” ഇത് വലിയ യത്നത്തിന്റെ ആദ്യ ചൂവടാണ്. ” നാസ സ്പേസ് ടെക്നോളജി മിഷൻ ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ജിം റോയിട്ടർ പറഞ്ഞു.

മനുഷ്യന്റെ അടുത്തഘട്ട പര്യവേഷണങ്ങൾക്ക് നിദാനം കുറിക്കുന്ന ഈ പ്രക്രിയ ഏപ്രിൽ 20നാണ് നടന്നത്. ഒരു ബഹിരാകാശ യാത്രികന് 10 മിനിറ്റ് ശ്വസിക്കാനുള്ള ഓക്സിജനാണ് നാസയുടെ പേടകം ആദ്യം ഉണ്ടാക്കിയത്. ചൊവ്വയുടെ അന്തരീക്ഷത്തിൽ 96 ശതമാനം കാർബൺ ഡയോക്സൈഡ് ആണ്. കാർബൺ ഡയോക്സൈഡിൽ നിന്ന് ഓക്സിജൻ നിർമ്മിക്കാനുള്ള ആദ്യപടി വൻ നേട്ടം ആണെന്ന് ബഹിരാകാശ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker