NEWS

സൈക്കിൾ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് 13 കാരന് ദാരുണാന്ത്യം

സ്കൂൾയൂണിഫോം വാങ്ങാനാണ് അഭിജിത്ത് വീട്ടിൽ നിന്ന് സൈക്കിളിൽ പുറപ്പെട്ടത്. താടിപ്പടിയിലെ യൂറോടെക്ക് ഗോഡൗണിന് സമീപത്തെ റോഡിലെ ഇറക്കവും വളവും വരുന്ന ഭാഗത്ത് നിയന്ത്രണം വിട്ട് സൈക്കിൾ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ അഭിജിത്തിന് തലക്ക് പരിക്കേറ്റ് പരിക്കേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു

ടപ്പാൾ: സൈക്കിൾ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് 13 കാരന് ദാരുണാന്ത്യം. ചങ്ങരംകുളം ചിയ്യാനൂർ താമസിക്കുന്ന കറുകത്തൂർ ചെട്ടിപ്പടി സ്വദേശി മൂർക്കത്ത് ശ്രീനിവാസന്റെ മകൻ അഭിജിത്ത്(13) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് സംഭവം.
ചാലിശ്ശേരി സ്കൂൾ എട്ടാം ക്ളാസ് വിദ്യാർത്ഥിയായ അഭിജിത്ത് സ്കൂളിൽ നിന്ന് യൂണിഫോം വാങ്ങുന്നതിനാണ് വീട്ടിൽ നിന്ന് സൈക്കിളിൽ പുറപ്പെട്ടത്. താടിപ്പടിയിലെ യൂറോടെക്ക് ഗോഡൗണിന് സമീപത്തെ റോഡിലെ ഇറക്കവും വളവും വരുന്ന ഭാഗത്ത് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ അഭിജിത്തിന് തലക്ക് പരിക്കേറ്റ് പരിക്കേറ്റിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ചങ്ങരംകുളം മദർ ഹോസ്പിറ്റലിലെ ജീവനക്കാരി രനിതയാണ് മാതാവ്. അഭിനവ് സഹോദരനാണ്. ഗൾഫിലായിരുന്ന പിതാവ് അടുത്ത ദിവസം നാട്ടിൽ വരാനിക്കുകയായിരുന്നു. അഭിജിത്തിന്റെ മരണ വിവരം അറിഞ്ഞ് ശ്രീനിവാസൻ നാട്ടിലേക്ക് തിരിച്ചു. പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

Back to top button
error: