NEWSWorld

പാകിസ്ഥാനിൽ ചൈനീസ് അംബാസഡർ താമസിക്കുന്ന ഹോട്ടലിൽ ബോംബ് സ്ഫോടനം ,നാലു മരണം

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം പാക് താലിബാൻ ഏറ്റെടുത്തു

പാകിസ്ഥാനിൽ ചൈനീസ് അംബാസഡർ താമസിക്കുന്ന ആഡംബര ഹോട്ടലിലെ സ്‌ഫോടനത്തിൽ നാലു പേർ മരിച്ചു .സ്ഫോടനം നടക്കുമ്പോൾ ചൈനീസ് അംബാസഡർ ഒരു യോഗത്തിനായി പുറത്ത് പോയിരിക്കുകയായിരുന്നു .ചൈനീസ് അംബാസഡറെ ലക്ഷ്യമിട്ടാണോ സ്ഫോടനം എന്നത് വ്യക്തമല്ല .സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം പാക് താലിബാൻ ഏറ്റെടുത്തു .

ചൈനീസ് ബെൽറ്റ് -റോഡ് പദ്ധതിയുടെ ഭാഗമായ ഗ്വാഥർ തുറമുഖ ഭാഗം സ്ഫോടനം നടന്ന ഹോട്ടൽ സ്ഥിതിചെയ്യുന്ന ബലൂചിസ്ഥാനിൽ വരുന്നുണ്ട് .ചൈനീസ് സാമ്പത്തിക ഇടനാഴിയിൽ നിർണായക പ്രാധാന്യം ഉള്ളതാണ് ഈ തുറമുഖം .നേരത്തെയും ഈ പ്രദേശത്ത് ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നിട്ടുണ്ട് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker