KeralaNEWS

വ്യാജ പ്രൊഫൈലിൽ നിന്ന് കള്ളപ്രചാരണം ,കോൺഗ്രസ് നേതാവിന്റെ പരാതിയിൽ കുടുങ്ങിയത് മറ്റൊരു കോൺഗ്രസ് നേതാവ്

സൈബർ സെല്ലിന്റെ കണ്ടെത്തൽ ആലക്കോട് പൊലീസിന് കൈമാറിയിട്ടുണ്ട്

വ്യാജ പ്രൊഫൈലിൽ നിന്നുള്ള കള്ളപ്രചാരണത്തിനെതിരെ കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ കുടുങ്ങിയത് മറ്റൊരു കോൺഗ്രസ് നേതാവ് .കെ പി സി സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ആണ് പരാതി നൽകിയത് .ജില്ലാ യു ഡി എഫ് ചെയർമാനും കോൺഗ്രസ് നേതാവുമായ പി ടി മാത്യുവിന്റെ വീട്ടിലെ ഇന്റർനെറ്റ് കണക്ഷനിൽ നിന്നാണ് വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയത് എന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി .

സൈബർ സെല്ലിന്റെ കണ്ടെത്തൽ ആലക്കോട് പൊലീസിന് കൈമാറിയിട്ടുണ്ട് .പി ടി മാത്യുവിനെ ആലക്കോട് പോലീസ് ചോദ്യം ചെയ്യും .പിന്നാലെ തുടർനടപടികളും ഉണ്ടാകും .

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയ ഘട്ടത്തിൽ ജോൺ ജോസഫ് എന്ന വ്യാജ അക്കൗണ്ടിൽ നിന്നാണ് വ്യാജ പ്രചാരണം തുടങ്ങിയത് എന്ന് സോണി നൽകിയ പരാതിയിൽ പറയുന്നു .തെരഞ്ഞെടുപ്പിൽ ഇരിക്കൂറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ട നേതാവ് ആണ് സോണി .റബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് ആയിരിക്കെ വ്യാജരേഖ ചമച്ച് സാമ്പത്തിക തട്ടിപ്പ് സോണി നടത്തി എന്നായിരുന്നു ആരോപണം .

ഈ കേസിൽ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് സോണി നൽകിയ ഹർജി ഹൈക്കോടതി തള്ളി എന്നും ജോൺ ജോസഫ് എന്ന അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്യപ്പെട്ടു .രാഹുൽ ഗാന്ധി ,ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല എന്നിവരെ ടാഗ് ചെയ്ത് അഴിമതി വീരൻ സ്ഥാനാർഥി ആയി വരണോ എന്ന് ചോദിച്ചായിരുന്നു പോസ്റ്റ് . സമാന രീതിയിൽ നിരവധി പോസ്റ്റുകൾ വന്നു .ബുധനാഴ്ച സംഭവം പുറത്തായതോടെ അക്കൗണ്ട് ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി .

എ വിഭാഗം നേതാക്കൾ ആണ് സോണിയും മാത്യുവും .ഇരിക്കൂറിൽ കെ സി ജോസഫിന് സ്ഥാനാർത്ഥിത്വം ഇല്ല എന്ന് വ്യക്തമായപ്പോൾ ഇരുവരും സ്ഥാനാർഥിയാവാൻ ശ്രമിച്ചിരുന്നു .എന്നാൽ ഹൈക്കമാൻഡ് സീറ്റ് ഐ വിഭാഗത്തിലെ സജീവ് ജോസഫിന് നൽകി .ഇതിനെതിരെ പ്രതിഷേധിച്ചവരിൽ മുൻനിരയിൽ ഉണ്ടായിരുന്നു സോണിയും മാത്യുവും .ഉമ്മൻ‌ചാണ്ടി നേരിട്ടെത്തി നേതാക്കളുമായി ചർച്ച നടത്തിയാണ് തല്ക്കാലം പ്രശ്നം പരിഹരിച്ചത് .എന്തായാലും വ്യാജ പ്രചാരണം നടത്തിയ സംഭവം എ ഗ്രൂപ്പിൽ പൊട്ടിത്തെറി ഉണ്ടാക്കും .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker