KeralaNEWS

പി ജയരാജനെതിരെ അപായ ശ്രമം ഉണ്ടാകാമെന്ന് മുന്നറിയിപ്പ്

ജയരാജന് കൂടുതൽ സുരക്ഷ നല്കാൻ ഉത്തരമേഖല ഐ ജി അശോക് യാദവ് നിർദേശം നൽകിയെങ്കിലും അദ്ദേഹം അത് നിരസിച്ചു

സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജനെതിരെ അപായ ശ്രമം ഉണ്ടാകാമെന്ന് മുന്നറിയിപ്പ് .രഹസ്യാന്വേഷണ വിഭാഗം ആണ് മുന്നറിയിപ്പ് നൽകിയത് .ഈ പശ്ചാത്തലത്തിൽ ജയരാജനുള്ള സുരക്ഷ കൂട്ടണമെന്നാണ് നിർദേശം.

യാത്രകൾക്ക് മുൻകരുതൽ വേണമെന്ന നിർദേശം പോലീസ് ജയരാജനെ അറിയിച്ചു .തെരഞ്ഞെടുപ്പ് കാലത്ത് തന്നെ അപായശ്രമം ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ് .ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ് .

ജയരാജന് കൂടുതൽ സുരക്ഷ നല്കാൻ ഉത്തരമേഖല ഐ ജി അശോക് യാദവ് നിർദേശം നൽകിയെങ്കിലും അദ്ദേഹം അത് നിരസിച്ചു .വടക്കൻ മേഖലയിലെ ജയരാജന്റെ യാത്രകൾക്ക് കൂടുതൽ ശ്രദ്ധ വേണമെന്ന് ഐ ജി കാസർഗോഡ് ,കണ്ണൂർ ,കോഴിക്കോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker