KeralaNEWS

സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി

സൗജന്യം എല്ലാ വിഭാഗത്തിനും ഉള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി.അത് നേരത്തെ തന്നെ വ്യക്തമാക്കിയത് ആണ്.ഇടയ്ക്കിടെ വാക്ക് മാറ്റി പറയുന്ന സ്വഭാവം സംസ്ഥാന സർക്കാരിനില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. സൗജന്യം എല്ലാ വിഭാഗത്തിനും ഉള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനകളെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി സംസ്ഥാനസർക്കാർ വാക്കു മാറില്ല എന്ന് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ലോക്ഡൗൺ സമാന സാഹചര്യം ആഗ്രഹിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി. ശനി, ഞായർ ദിവസങ്ങളിൽ യാത്ര തടസ്സപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നില്ല. റമദാന്റെ ഭാഗമായുള്ള പ്രാർത്ഥനാ ചടങ്ങുകൾ 9 മണിക്ക് ശേഷം നടത്തുന്നതിന് അനുമതി. പ്രാർത്ഥനാ ചടങ്ങുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker