KeralaNEWS

സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യം ;പോസിറ്റിവിറ്റി കൂടിയ മേഖലകളില്‍ ശക്തമായ നിയന്ത്രണം;ചികിത്സ ഒരുക്കുന്നതിൽ മുൻഗണന

സംസ്ഥാനത്ത് സമഗ്രവും സുസജ്ജവുമായ സംവിധാനങ്ങള്‍ തയ്യാറെന്നു മുഖ്യമന്ത്രി വ്യക്തമാക്കി

സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യംമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പോസിറ്റിവിറ്റി കൂടിയ മേഖലകളില്‍ ശക്തമായ നിയന്ത്രണം ഉണ്ടാകും.ചികിത്സ ഒരുക്കുന്നതിലാണ് മുൻഗണന നൽകുക.

സംസ്ഥാനത്ത് സമഗ്രവും സുസജ്ജവുമായ സംവിധാനങ്ങള്‍ തയ്യാറെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.വരും ദിവസങ്ങളിൽ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തും.”ക്രഷ് ദ കര്‍വ് “സ്ട്രാറ്റജിയാണ് നടപ്പിലാക്കുന്നത്.സ്വയം സുരക്ഷാകവചം ഒരുക്കുകയെന്നത് അടിസ്ഥാനമായ കാര്യമാണ്.

കൂട്ടം ചേരല്‍, അടുത്തിടപഴകല്‍, അടച്ചിട്ട ഇടങ്ങളിലെ സന്ദർശനം എന്നിവ പരമാവധി ഒഴിവാക്കണം.അനുവദനീയമായതില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ഒരു പരിപാടിയും സമ്മതിക്കില്ല.സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ വാക്സിന്‍ ലഭ്യമാക്കണം.കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കും

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker