HealthLIFE

കോവിഡ് വാക്സിൻ എടുത്തവർക്ക് സന്തോഷവാർത്ത

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്

കോവിഡ് വാക്സിൻ എടുത്തവർക്ക് സന്തോഷവാർത്തയുമായി കേന്ദ്രസർക്കാർ കണക്കുകൾ. കോവാക്സിൻ രണ്ടാം ഡോസ് എടുത്തവരിൽ 0.04% പേർക്കുമാത്രമാണ് കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടത്. കോവീഷീൽഡിന്റെ രണ്ടാം ഡോസ് എടുത്തവരിൽ 0.03% പേർക്ക് മാത്രമേ രോഗം പിടിപെട്ടുള്ളൂ.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. “വാക്സിനേഷന് ശേഷം പതിനായിരത്തിൽ രണ്ടു മുതൽ നാലു പേർക്കു മാത്രമേ കോവിഡ് ബാധ ഉണ്ടായിട്ടുള്ളൂ.” ഐ സി എം ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

1.1 കോടി പേർക്കാണ് കോവാക്സിൻ കുത്തിവെച്ചത്. ഇതിൽ 93 ലക്ഷം പേർ ആദ്യ ഡോസ് ആണ് എടുത്തത്. 17 ലക്ഷം പേരാണ് രണ്ടാം ഡോസ് എടുത്തിട്ടുള്ളത്. ആദ്യ ഡോസ് എടുത്ത 93 ലക്ഷം പേരിൽ 4,208 പേർക്കു മാത്രമാണ് കോവിഡ് ബാധിച്ചത്. രണ്ടാം ഡോസ് എടുത്ത 17 ലക്ഷത്തിൽ 695 പേർക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് ആയത്.

10 കോടി പേർക്കാണ് കോവീഷീൽഡ് ഒന്നാം ഡോസ് ലഭിച്ചത്. ഇതിൽ 17,145 പേർക്ക് പിന്നീട് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രണ്ടാം ഡോസ് കിട്ടിയത് ഒന്നര കോടി പേർക്കാണ്. ഇവരിൽ 5,014 പേർക്ക് മാത്രമാണ് പിന്നീട് രോഗം വന്നത്.ആദ്യ ഡോസിന് ശേഷം രോഗം വന്നവർ 0.02% വും രണ്ടാം ഡോസിന് ശേഷം 0.03% വും ആണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker