IndiaNEWS

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (BMRCL) വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ചീഫ് എഞ്ചിനീയർ, അഡീഷണൽ ചീഫ് എഞ്ചനീയർ, ഡെപ്യൂട്ടി ജനറൽ മാനേജർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡിസൈൻ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് എഞ്ചനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. ആകെ 19 ഒഴിവുകളാണുള്ളത്. വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ബി.എം.ആർ.സി യുടെ ഔദ്യോഗിക വെബ്സൈറ്റായ bmrc.co.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. 2022 ജനുവരി 17 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിവിധ തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നത്. ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും General Manager (HR), Bangalore Metro Rail Corporation Limited, III Floor, BMTC Complex, K.H. Road, Shanthinagar, Bengaluru 560027 എന്ന വിലാസത്തിലേക്ക് അയക്കുക.

Back to top button
error: