Big Breaking

വി മുരളീധരൻ ജനങ്ങളെ പരിഹസിക്കുന്നു, രൂക്ഷവിമർശനവുമായി സിപിഐഎം

50 ലക്ഷം ഡോസ് ആവശ്യപ്പെട്ടതാണ് കേരളം,എന്നാൽ നൽകിയത് അഞ്ചരലക്ഷം ഡോസ് മാത്രം

കേരളത്തിനാവശ്യമായ കോവിഡ് വാക്സിൻ കേന്ദ്രം സൗജന്യമായി നൽകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. വാക്സിൻ ക്ഷാമം രൂക്ഷമാണ്. എന്നാൽ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണ്. കോവിഡ് പടർന്നു പിടിക്കുമ്പോഴും കൊള്ളയ്ക്കുള്ള അവസരമാണ് കേന്ദ്രസർക്കാർ നോക്കുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

50 ലക്ഷം ഡോസ് ആവശ്യപ്പെട്ടതാണ് കേരളം. എന്നാൽ നൽകിയത് അഞ്ചരലക്ഷം ഡോസ് മാത്രം. വാക്സിൻ ലഭ്യമാകാത്തത് മൂലം കേരളം വലിയ പ്രതിസന്ധി നേരിടുകയാണ്.

സ്വന്തം നിലയ്ക്ക് സംസ്ഥാനം വാക്സിൻ വാങ്ങണമെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ നിർദ്ദേശം വൻ ബാധ്യത സംസ്ഥാനത്തിന് മേൽ അടിച്ചേൽപ്പിക്കാനാണ്. വാക്സിൻ കയറ്റുമതിയിലൂടെ ലാഭം നേടാനാണ് കേന്ദ്രത്തിന്റെ ശ്രമം. മൊത്തം ഉൽപാദനത്തിന്റെ 50% കൈവശമാക്കി കയറ്റുമതി ചെയ്യാനാണ് കേന്ദ്ര നീക്കമെന്നും എ വിജയരാഘവൻ ആരോപിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker