KeralaNEWS

കേരളം സ്വന്തം നിലയിൽ വാക്സിൻ വാങ്ങണം, ഉപദേശവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

സംസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രങ്ങളെ മുൻനിർത്തിയുള്ള വിമർശനവും വി മുരളീധരൻ ഉന്നയിച്ചു

കോവിഡിന്റെ അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തിൽ കേന്ദ്രവിഹിതത്തിന് വേണ്ടി കാത്തു നിൽക്കാതെ കേരളം സ്വന്തം നിലയിൽ വാക്സിൻ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിൽ എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതാണ്. ഇതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് വി മുരളീധരൻ ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സംസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രങ്ങളെ മുൻനിർത്തിയുള്ള വിമർശനവും വി മുരളീധരൻ ഉന്നയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ നടക്കുന്നത് അരാജകത്വമാണ്. വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങൾ ആകുകയാണ്.

വാക്സിൻ ഇല്ല എന്ന് പറഞ്ഞ സംസ്ഥാന ആരോഗ്യ മന്ത്രി ആളുകളെ പേടിപ്പിക്കുകയാണ്. ഒരാഴ്ചത്തേക്കുള്ള വാക്സിൻ കൂടി കേരളത്തിലുണ്ടെന്നും നാല് ദിവസത്തിനുള്ളിൽ ആറരലക്ഷം ഡോസ് വാക്സിൻ കേന്ദ്രം കേരളത്തിന് നൽകുമെന്നും വി മുരളീധരൻ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker