Big Breaking

സുബീറയുടേത് ആസൂത്രിത കൊലപാതകം, കൊന്നത് ആഭരണം തട്ടാൻ എന്ന് അൻവർ

സുബീറയെ ശ്വാസം മുട്ടിച്ചു കൊന്ന അൻവർ ആഭരണങ്ങൾ കൈക്കലാക്കി

മലപ്പുറം വളാഞ്ചേരിയിൽ ജോലിസ്ഥലത്തേക്ക് പോയ സുബീറ ഫർഹത്തിനെ ശ്വാസംമുട്ടിച്ച് കൊന്നത് ആഭരണങ്ങൾ തട്ടിയെടുക്കാൻ ആണെന്ന് പ്രതി അൻവർ. 21 കാരിയായ സുബീറ സ്ഥിരമായി പോകാറുള്ള എളുപ്പ വഴിയിൽ അൻവർ കാത്തുനിൽക്കുകയായിരുന്നു.

സുബീറയെ ശ്വാസം മുട്ടിച്ചു കൊന്ന അൻവർ ആഭരണങ്ങൾ കൈക്കലാക്കി. അതിനുശേഷം ചാക്കിൽകെട്ടി 150 മീറ്ററോളം കൊണ്ടുപോയാണ് കുഴിച്ചിട്ടതെന്ന് പ്രതി കുറ്റസമ്മതം നടത്തി.

അടുത്തകാലത്തായി വൻ സാമ്പത്തിക ബാധ്യത തനിക്കുണ്ടായിരുന്നു എന്ന് അൻവർ പറയുന്നു. എവിടെയാണ് കാത്തുനിന്നത് എന്നും എവിടെവച്ചാണ് കൊല നടന്നതെന്നും അൻവർ തെളിവെടുപ്പിനിടെ പോലീസിനോട്‌ വിവരിച്ചു.

കഞ്ഞിപ്പുര ബൈപ്പാസ് വഴി വേണം സുബീറയുടെ വീട് നിൽക്കുന്ന ചോറ്റൂരിൽ നിന്ന് ബസ്റ്റോപ്പിൽ എത്താൻ. എന്നാൽ ചുള്ളിച്ചോല വഴിയുള്ള നടപ്പാത കുറെക്കൂടി എളുപ്പമാണ്. ഈ വഴിയാണ് സുബീറ സാധാരണയായി ഓഫീസിലേക്ക് പോകാറ്.

വീടിന് തൊട്ടടുത്തുള്ള സിസിടിവിയിൽ നിന്ന് സുബീറയുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ 100 മീറ്റർ അകലെയുള്ള മറ്റൊരു വീട്ടിലെ സിസിടിവിയിൽ സുബീറയുടെ ദൃശ്യങ്ങൾ കണ്ടുമില്ല. ഈ പശ്ചാത്തലത്തിലാണ് പരിസരപ്രദേശത്ത് വച്ച് തന്നെയാണ് സുബീറയെ കാണാതായതെന്ന് പൊലീസ് ഉറപ്പിച്ചത്. തുടർന്ന് ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മൃതദേഹം കണ്ടെത്തലിലേക്ക് എത്തിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker