Big Breaking

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം ചാക്കില്‍ കെട്ടി കുഴിച്ചിട്ടു; അന്‍വറിന്റെ മൊഴി പുറത്ത്‌

വളാഞ്ചേരി കഞ്ഞിപ്പുര ചെങ്കല്‍ ക്വാറിയ്ക്ക് സമീപം ചോറ്റൂര്‍ സ്വദേശിനി സുബീറ ഫര്‍ഹത്ത് (21) നെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ നാട്ടുകാരന്‍ മുഹമ്മദ് അന്‍വറിന്റെ മൊഴി പുറത്ത്.
സുബീറ ജോലി സ്ഥലത്തേക്ക് ബസ് കയറാന്‍ സ്ഥിരമായി പോകാറുള്ള എളുപ്പവഴിയില്‍ കാത്തുനിന്ന അന്‍വര്‍, സുബീറയെ കയറിപ്പിടിക്കുകയും പിടിവലിക്കൊടുവില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി 150 മീറ്ററോളം കൊണ്ടു പോയി കുഴിച്ചിടുകയായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നാണ് അന്‍വറിന്റെ വാദം. അതേസമയം, എങ്ങനെയാണ് കൊല നടത്തിയതെന്നും ആഭരണങ്ങള്‍ എന്ത് ചെയ്‌തെന്നും കണ്ടെത്തുന്നതിന് അന്‍വറിനെ വീണ്ടും ചോദ്യം ചെയ്യും.

അടുത്ത കാലത്തായി സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന അന്‍വര്‍ മോഷണത്തിനു വേണ്ടിയാണു കൊലപാതകം നടത്തിയതെന്നും നേരത്തേ വെളിപ്പെടുത്തിയിരുന്നു. വെട്ടിച്ചിറയിലെ ഡെന്റല്‍ ക്ലിനിക്കില്‍ സഹായിയായി ജോലി ചെയ്യുകയായിരുന്ന സുബീറയെ മാര്‍ച്ച് 10നാണ് കാണാതായത്. രാവിലെ 9ന് പതിവുപോലെ വീട്ടില്‍നിന്ന് ജോലിസ്ഥലത്തേക്ക് പോയതായിരുന്നു. പോലീസ് പിടികൂടിയ പ്രതി നല്‍കിയ വിവരം അനുസരിച്ചാണ് മരിച്ച യുവതിയുടെ വീട്ടിന് അടുത്തുള്ള പറമ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. സുബീറയുടെ ഫോണ്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. എന്നാല്‍ സംശയകരമായി ഒന്നും കണ്ടെത്തിയില്ല. അതുകൊണ്ട് തന്നെ ആരെങ്കിലും അപായപ്പെടുത്തിയത് ആകാം എന്ന നിഗമനത്തിലായിരുന്നു പോലീസ്.

ഇതിനിടെ അന്‍വര്‍ തന്റെ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന ചെങ്കല്‍ ക്വാറിയിലെ മണ്ണ് ജെസിബി ഉപയോഗിച്ച് നിരപ്പാക്കിയത് സംശയത്തിന് ഇടയാക്കി. ഇത് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് അന്‍വറിനെ നിരീക്ഷണത്തില്‍ ആക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.തുടര്‍ന്നാണ് അന്‍വര്‍ പിടിയിലായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker