IndiaNEWS

ഓക്​സിജന്‍ ടാങ്കര്‍ ഡല്‍ഹി സര്‍ക്കാര്‍ കൊളളയടിച്ചുവെന്ന്‌​ ഹരിയാന

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആശുപത്രികളിലേക്ക് ഓക്‌സിജനുമായി പുറപ്പെട്ട ടാങ്കറുകള്‍ കൊള്ളയടിക്കുന്നുവെന്ന ആരോപണുമായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ്. ചൊവ്വാഴ്ചയാണ് സംഭവം.ഹരിയാനയില്‍ ഫരീദാബാദിലെ ആശുപത്രികളിലേക്ക് പുറപ്പെട്ട ടാങ്കറില്‍നിന്ന് ഓക്‌സിജന്‍ ഡല്‍ഹി സര്‍ക്കാര്‍ കൊള്ളയടിച്ചെന്നാണ് ആരോപണം. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ ആരോപണം. ഇതിനു പിന്നാലെ ഓക്‌സിജന്‍ കയറ്റിവരുന്ന ടാങ്കറുകള്‍ക്ക് ഹരിയാന സര്‍ക്കാര്‍ പൊലീസ് സുരക്ഷ ഏര്‍പെടുത്തി.

ടാങ്കര്‍ ഡല്‍ഹിയില്‍ വെച്ച് കവര്‍ച്ചക്കിരയായതായികുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്നും ഓക്‌സിജന്‍ മോഷണം നടത്തുകയായിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. അതേസമയം, ഹരിയാനക്കാവശ്യമായതിലേറെ ഓക്‌സിജന്‍ സംസ്ഥാനത്തുണ്ടെന്നും പ്രതിദിനം 60 മെട്രിക് ടണ്‍ ആവശ്യമായ സ്ഥാനത്ത് 270 മെട്രിക് ടണ്‍ സ്‌റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker