LIFEMovie

എതിരെ

സാധാരണ മനുഷ്യരുടേയും ഒരിടത്തരം ഗ്രാമത്തിൻ്റേയും പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഒരു സസ്പെൻസ് ത്രില്ലർ സിനിമ അണിയിച്ചൊരുക്കുകയാണ് തിരക്കഥാകൃത്തു
കൂടിയായ അമൽ കെ.ജോബി ‘ എതിരെ, എന്ന തന്നെ ആദ്യ ചിത്രത്തിലൂടെ. പ്രശസ്ത സംവിധായകനായ കെ – മധുവിൻ്റെ ബാങ്കിംഗ് ഹവേഴ്സ്10-4 എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ച് രംഗത്തെത്തിയ അമൽ കെ – ജോബി സംവിധാന രംഗത്തേക്ക് എത്തുകയാണ് ഈ ചിത്രത്തിലൂടെ. ഒരു ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പൂർണ്ണമായും ത്രില്ലോടെ അവതരിപ്പിക്കുന്നതു.

സാധാരണ മനഷ്യരുടെ ജീവിതത്തിനിടയിലൂടെ ഇത്തരമൊരു ത്രില്ലർ സിനിമ വേറിട്ട ഒരനുഭവം തന്നെയായിരിക്കും സമ്മാനിക്കുക – മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിലെ റാം’ എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് ഏറെ പ്രശസ്തിയാർജിച്ചിരിക്കുന്ന അഭിഷേക് ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്- രമേഷ് – പി.പിള്ളയാണ് നിർമ്മാതാവ് – ഒരു പിടി മികച്ച ചിത്രങ്ങളാണ് അഭിഷേക് ഫിലിംസിൻ്റെതായി അണിയറയിൽ ഒരുങ്ങുന്നത്.
റഹ്മാൻ, ഗോകുൽ സുരേഷ് ഗോപി ,വിജയ് നെല്ലീസ്, മണിയൻ പിള്ള രാജു, ശാന്തികൃഷ്ണാ ഇന്ദ്രൻസ്, ഡോ.റോണി എന്നിവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു.

അമൽ.കെ.ജോബി – അമൽദേവ്.കെ.ആർ. എന്നിവരുടെ കഥക്ക് പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിക്കുന്നു. സംഗീതം.കേദാർ. വിഷ്ണുനാരായണൻ ഛായാഗ്രഹണവും നിഖിൽ വേണു എഡിറ്റിംഗും നിർവ്വഹിക്കുന്നു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാളി. നിർമ്മാണ നിർവ്വഹണം – അലക്സ്.ഇ.കുര്യൻ മെയ് രണ്ടാം വാരത്തിൽ തൊടുപുഴ, യിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. വാഴൂർ ജോസ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker