MovieNEWS

നര്‍മ്മ സങ്കടങ്ങളുടെ അറബിക്കടല്‍ നീന്തി കടക്കാന്‍ ദസ്തകിര്‍ എത്തുന്നു; മേക്കിംഗ് വീഡിയോ പുറത്ത്‌

സൗബിന്‍ ഷാഹിറിനെയും മംമ്ത മോഹന്‍ദാസിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന മ്യാവു നാളെ തീയേറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ നര്‍മ്മപ്രധാനമായ രംഗങ്ങളും ആ ഷോട്ടിലെ താരങ്ങളുടെ യഥാര്‍ത്ഥ പ്രതികരണവുമെല്ലാം ഒരു മിനിറ്റ് ഇരുപത്തി ഒന്‍പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ട്.

അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം ലാല്‍ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതിയ ചിത്രംകൂടിയാണ് മ്യാവു.

ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ അസാധാരണ കഥ പറയുന്ന ചിത്രമാണ് മ്യാവു. പൂര്‍ണ്ണമായും യു.എയിലാണ് മ്യാവു ചിത്രീകരിച്ചത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Back to top button
error: