CultureLIFE

ആഗോള സംവാദം: പ്രഫ. മുഹമ്മദ്​ യൂനുസ്​ പ​​ങ്കെടുക്കും

ഐ.ജി. പി വിജയ​ന്റെ നേതൃത്വത്തിൽ മൂല്യാധിഷ്​ഠിത സാമൂഹ്യ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്നവരുടെ കൂട്ടായ്​മയാണ്​ മിഷൻ ബെറ്റർ ടുമോറോ

കോഴിക്കോട്​: മിഷൻ ബെറ്റർ ടുമോറോ (എം.ബി.ടി)യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പോസ്​പോസ്​ ആഗോള സംവാദ പരമ്പരയിൽ 23ന്​ വെള്ളിയാഴ്​ച സമാധാന നോബൽ സമ്മാന ജേതാവും ബംഗ്ലാദേശ്​ ഗ്രാമീണ ബാങ്കി​ന്റെ ഉപജ്​ഞാതാവുമായ പ്രഫ. മുഹമ്മദ്​ യൂനുസ്​ പ​​ങ്കെടുക്കും. ‘പുതിയ കാലത്തിലെ ജീവിത യാഥാർഥ്യങ്ങൾ: ഇനിയൊരു തിരിച്ചുപോക്കില്ല’ എന്നതാണ്​ വിഷയം. വൈകിട്ട്​ ഏഴു മണിക്ക്​ എം.ബി.ടിയുടെ സൂം ചാനലിലാണ്​ പ്രഭാഷണം. (സൂം ഐഡി: 889 1747 5443, പാസ്​കോഡ്​:123123)

എം.ബി.ടിയുടെ mbtunited എന്ന സമൂഹ മാധ്യമ ചാനലുകളിലും തൽസമയം കാണാവുന്നതാണെന്ന്​ ബന്ധപ്പെട്ടവർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഐ.ജി. പി വിജയ​ന്റെ നേതൃത്വത്തിൽ മൂല്യാധിഷ്​ഠിത സാമൂഹ്യ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്നവരുടെ കൂട്ടായ്​മയാണ്​ മിഷൻ ബെറ്റർ ടുമോറോ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker