CrimeNEWS

കുടുംബ വഴക്ക്; യുവാവ് കുത്തേറ്റ് മരിച്ചു, അനുജന്‍ കസ്റ്റഡിയില്‍

തൃപ്പൂണിത്തുറ: കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. എരൂര്‍ ഇരുമ്പ് പാലത്തിന് സമീപം താമസിക്കുന്ന കടവന്ത്ര ചിലവന്നൂര്‍ കുളങ്ങരത്തറ സുധീഷിന്റെ മകന്‍ സുമേഷ് (27) ആണ് മരിച്ചത്. സംഭവത്തില്‍ യുവാവിന്റെ അനുജന്‍ സുനീഷിനെ ( 24 ) പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഈ സമയം വീട്ടില്‍ മാറ്റാരുമുണ്ടായിരുന്നില്ല. വഴക്കിനെ തുടര്‍ന്ന് സുനീഷ് കത്തിയെടുത്ത് സുമേഷിനെ കുത്തുകയായിരുന്നു.

പൊലീസെത്തി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലതു നെഞ്ചിനു താഴെ ആഴത്തില്‍ കുത്തേറ്റതാണ് മരണ കാരണമെന്ന് പോലീസ് പറയുന്നു.
മൂന്ന് മാസം മുമ്പാണ് ഇവര്‍ മാതാപിതാക്കളോടൊപ്പം എരൂരില്‍ താമസം തുടങ്ങിയത്. മൃതദേഹം കോവിഡ് ടെസ്റ്റിനു ശേഷം ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. അമ്മ: മിനി. മരിച്ച സുമേഷ് ഓട്ടോ ഡ്രൈവറും സുനീഷ് പെയിന്റിങ് തൊഴിലാളിയും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker