KeralaNEWS

കോട്ടയത്തെ മെഗാ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സംഘര്‍ഷാവസ്ഥ; പോലീസ് ടോക്കണ്‍ വിതരണം ചെയ്തു

കോട്ടയത്തെ മെഗാ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വാക്കുതര്‍ക്കവും സംഘര്‍ഷാവസ്ഥയും. ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളിലാണ് ടോക്കണുവേണ്ടി സാമൂഹ്യ അകലം പാലിക്കാതെ തിക്കും തിരക്കുമുണ്ടായത്.

രാവിലെ 6 മണി മുതല്‍ വാക്‌സിന് വേണ്ടി എത്തിയവരില്‍ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തവരും ഉണ്ടായിരുന്നു. ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടോക്കണ്‍ നല്‍കുകയും ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തവരോട് ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു ഇതോടെ ഇവരെ പരിഗണിച്ചില്ല എന്ന് ആരോപിച്ച് പ്രശ്‌നം വഷളാവുകയായിരുന്നു. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയപ്പോള്‍ ക്യൂവില്‍ ഇല്ലാത്തവരും ക്യൂവില്‍ കയറി. ഇതോടെ ഉന്തു തളളുമായി. അവസാനം പോലീസ് എത്തിയാണ് ടോക്കണ്‍ വിതരണം ചെയ്തത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ഇതേ അവസ്ഥ തന്നെയാണ് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ നടക്കുന്നത്. അതേസമയം, പാലക്കാടും സമാനസ്ഥിതിയാണ് നിലനില്‍ക്കുന്നത്. പാലക്കാട് മോയന്‍സ് സ്‌കൂളില്‍ രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെയാണ് മുതിര്‍ന്നവര്‍ ഉള്‍പ്പെടെ കേന്ദ്രത്തിലെത്തുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker