IndiaNEWS

ലക്ഷദ്വീപിൽ ഇനിമുതൽ സ്കൂളുകൾക്ക് വെള്ളിയാഴ്ചയ്ക്കു പകരം ഞായറാഴ്ച അവധി

വരത്തി : ലക്ഷദ്വീപില്‍ ഇനിമുതൽ വെള്ളിയാഴ്ചയ്ക്കു പകരം ഞായറാഴ്ചയായിരിക്കും സ്കൂളുകൾക്ക് അവധി.അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലാണ്  പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ദിവസങ്ങളില്‍ നല്‍കി വന്നിരുന്ന അവധി ഇനി മുതല്‍ ഉണ്ടാകില്ല. മറ്റെല്ലാ പ്രദേശങ്ങളിലെയും പോലെ വാരാന്ത്യ അവധി ഇനിമുതൽ ഞായറാഴ്ചയായിരിക്കും.
 ഇത് സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് ഇറക്കിയത്.അതേസമയം, പുതിയ ഉത്തരവിനെതിരെ  ലക്ഷദ്വീപിൽ ഇതിനകം പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

Back to top button
error: