NEWSWorld

ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകം;പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരന്‍

വാഷിങ്ടണ്‍: പ്രതിഷേധം അലയടിച്ച യുഎസിലെ കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ഷോവിന്‍ (45) കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ കൊലപാതകമടക്കം ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതോടെയാണ് കുറ്റക്കാരനെന്ന് വിധിച്ചത്. ഇയാള്‍ക്കുള്ള ശിക്ഷ എട്ട് ആഴ്ചയ്ക്കകം വിധിക്കുമെന്നാണ് വിവരം,
75 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

2020 മേയ് 25നാണ് കേസിനാസ്പദമായ സംഭവം.വാഹനത്തില്‍ കള്ളപ്പണ ഇടപാട് നടത്തുന്നെന്ന് ആരോപിച്ചാണ് ഫ്‌ലോയിഡിനെ പൊലീസ് പിടികൂടുന്നത്. നഗരമധ്യത്തില്‍ വിലങ്ങണിയിച്ച് നടത്തിയ ഫ്‌ലോയിഡിനെ പൊലീസുകാര്‍ നിലത്ത് വീഴ്ത്തി. മിനിയപ്പലിസിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ഡെറിക് ഷോവിന്‍ കാല്‍മുട്ട് കഴുത്തില്‍ ശക്തിയായി അമര്‍ത്തുകയും ചെയ്തു. തനിക്ക് ശ്വാസംമുട്ടുന്നതായും ദയവ് ചെയ്ത് കാലെടുക്കൂവെന്നും അദ്ദേഹം കരഞ്ഞുപറഞ്ഞിട്ടും വെള്ളക്കാരനായ ഉദ്യോഗസ്ഥന്‍ കേട്ടില്ല. മിനിറ്റുകളോളം കാല്‍മുട്ട് കഴുത്തില്‍ അമര്‍ത്തി. ഫ്‌ലോയിഡിന്റെയോ ചുറ്റുമുണ്ടായിരുന്നവരുടെയോ അഭ്യര്‍ഥന പൊലീസ് ചെവികൊണ്ടില്ല. ഒന്നുപിടയാന്‍ പോലും സാധിക്കാതെ ഫ്‌ലോയിഡിന്റെ ശരീരം നിശ്ചലമായപ്പോഴാണ് പൊലീസുകാരന്‍ കഴുത്തില്‍നിന്ന് കാല്‍മുട്ട് എടുത്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker