IndiaNEWS

വായിലൂടെ കോവിഡ്​​ മരുന്ന്​; മനുഷ്യരില്‍ ഉടന്‍ പരീക്ഷിക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുത്തിവെയ്പ്പിലൂടെയാണ് ഇതുവരെ മരുന്ന് നല്‍കിയിരുന്നതെങ്കില്‍ ഇനി മുതല്‍ വായിലൂടെ മരുന്ന് പരീക്ഷിക്കാനൊരുങ്ങുകയാണ്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ നിന്ന് കൊറോണ വൈറസ് സാന്നിധ്യം കുറക്കുമെന്ന് വ്യക്തമായ എം.കെ-4482 അഥവാ മോല്‍നുപിരാവിര്‍ എന്നുപേരുള്ള മരുന്നാണ് മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ അന്തിമ ഘട്ടത്തിലെത്തിനില്‍ക്കുന്നത്.

വൈറസ് ബാധയുണ്ടാകുന്നതിന് 12 മണിക്കൂര്‍ മുമ്പോ വൈറസ് ബാധയുണ്ടായി 12 മണിക്കൂറിന് ശേഷമോ ഈ മരുന്ന് നല്‍കിയാല്‍ ഫലപ്രദമാണെന്ന് യു.എസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെയും യു.കെയിലെ പ്ലിമത് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ പറയുന്നു.വൈറസ് ശ്വാസകോശത്തിനുണ്ടാക്കുന്ന പരിക്ക് കുറക്കാനും ഇത് സഹായിക്കും. മാത്രമല്ല നാച്വര്‍ കമ്യൂണിക്കേഷന്‍സ് ജേണലിലും ഇതു സംബന്ധിച്ച പഠനം വ്യക്തമാക്കുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker