CrimeNEWS

വളാഞ്ചേരിയിലെ 21കാരിയായ വിവാഹ മോചിതയെ കൊന്നത് നാട്ടുകാരൻ തന്നെ, നിർണായകമായത് നാട്ടുകാരുടെ ഇടപെടൽ

വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ സഹായിയായി ജോലി ചെയ്യുകയായിരുന്നു സുബീറ

വളാഞ്ചേരി കഞ്ഞിപ്പുര ചെങ്കൽ ക്വാറിയ്ക്ക് സമീപം യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാട്ടുകാരൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തു. 40 ദിവസം മുമ്പാണ് സുബീറ ഫർഹദിനെ കാണാതായത്. സുബീറയെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തി എന്നാണ് സംശയം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാകും.

വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ സഹായിയായി ജോലി ചെയ്യുകയായിരുന്നു സുബീറ. മാർച്ച് 10നാണ് യുവതിയെ കാണാതായത്. രാവിലെ 9ന് പതിവുപോലെ വീട്ടിൽനിന്ന് ജോലിസ്ഥലത്തേക്ക് പോയതായിരുന്നു.

പോലീസ് പിടികൂടിയ പ്രതി നൽകിയ വിവരം അനുസരിച്ചാണ് മരിച്ച യുവതിയുടെ വീട്ടിന് അടുത്തുള്ള പറമ്പിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സുബീറയുടെ ഫോൺ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. എന്നാൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ല. അതുകൊണ്ട് തന്നെ ആരെങ്കിലും അപായപ്പെടുത്തിയത് ആകാം എന്ന നിഗമനത്തിലായിരുന്നു പോലീസ്.

ഇതിനിടെ അൻവർ തന്റെ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന ചെങ്കൽ ക്വാറിയിലെ മണ്ണ് ജെസിബി ഉപയോഗിച്ച് നിരപ്പാക്കിയത് സംശയത്തിന് ഇടയാക്കി. ഇത് നാട്ടുകാർ പോലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് അൻവറിനെ നിരീക്ഷണത്തിൽ ആക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.

സുബീറ ജോലിസ്ഥലത്ത് എത്തിയില്ല എന്ന് ഡോക്ടർ വിളിച്ച് അറിയിച്ചതോടെയാണ് വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. ഫോണിലും ലഭ്യമായിരുന്നില്ല. തുടർന്നാണ് പരാതി നൽകിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker