CrimeNEWS

കൊലപാതക വിവരം പോലീസിനെ അറിയിച്ചത് ബന്ധു, കാരണം അമ്മായിയമ്മ – മരുമകൾ പോര്

മദ്യലഹരിയിൽ അപമര്യാദയായി പെരുമാറാൻ ശ്രമിച്ചതിനെതുടർന്ന് അമ്മ പൊന്നമ്മയും സഹോദരൻ സജിനും സജിന്റെ ഭാര്യയും ചേർന്ന് ഷാജിയെ അടിച്ചു വീഴ്ത്തുകയായിരുന്നു

പത്തനംതിട്ട അഞ്ചൽ ഭാരതീപുരത്ത് ഷാജി പീറ്ററിന്റെ കൊലപാതക വിവരം പൊലീസിനെ അറിയിച്ചത് ബന്ധു. ഷാജിയെ അമ്മ പൊന്നമ്മയും സഹോദരൻ സജിനും സജിന്റെ ഭാര്യയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ഡിവൈഎസ്പി എ പ്രദീപ്കുമാർ നടത്തിയ ഇടപെടലിലൂടെ ആണ് കൊലപാതകം കണ്ടുപിടിക്കുന്നത്.

മദ്യലഹരിയിൽ അപമര്യാദയായി പെരുമാറാൻ ശ്രമിച്ചതിനെതുടർന്ന് അമ്മ പൊന്നമ്മയും സഹോദരൻ സജിനും സജിന്റെ ഭാര്യയും ചേർന്ന് ഷാജിയെ അടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ ഷാജി കൊല്ലപ്പെട്ടു.

തൊട്ടടുത്ത് കിണർ കുഴിക്കുന്ന പണി നടക്കുന്നുണ്ടായിരുന്നു. ഇതിനു സമീപം കുഴിയെടുത്ത് കിണറ്റിൽ നിന്ന് എടുത്ത മണ്ണെടുത്ത് ഷാജിയെ മറവുചെയ്തു. ഒരുദിവസം പൊന്നമ്മയും മരുമകളും തമ്മിൽ ഉണ്ടായ വഴക്കിനിടെ ഷാജിയുടെ കൊലപാതകത്തിൽ ഇവർ പരസ്പരം കുറ്റപ്പെടുത്തി. ഇത് ഒരു ബന്ധു കേൾക്കാൻ ഇടവന്നു. അങ്ങനെയാണ് കൊലപാതക വിവരം പൊലീസ് അറിയുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker