MovieNEWS

ഉണ്ണിമുകുന്ദന്റെ ‘മേപ്പടിയാന്‍’ ട്രെയിലര്‍ പുറത്ത്‌

നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മേപ്പടിയാന്‍’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ജനുവരി 14ന് തിയേറ്ററുകളിലെത്തും. കുട വയറുമായി നാടന്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു പക്കാ ഫാമിലി എന്റര്‍ടൈനറായ മേപ്പടിയാനില്‍ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രന്‍സ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, നിഷ സാരംഗ് തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. നീല്‍ ഡി കുഞ്ഞ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം- രാഹുല്‍ സുബ്രമണ്യന്‍, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പോസ്റ്റര്‍ ഡിസൈനര്‍-ആനന്ദ് രാജേന്ദ്രന്‍.

Back to top button
error: