IndiaNEWS

സമ്പൂർണ ലോക്ഡൗൺ ആവശ്യമില്ല, ഒന്നിച്ചു നിന്നാൽ യുദ്ധം ജയിക്കാൻ ആകുമെന്നും പ്രധാനമന്ത്രി

കോവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെ ആണ് വന്നത്

കോവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ഡൗണിന്റെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ലോക്ഡൗൺ അവസാനത്തെ ആയുധം ആണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കോവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെ ആണ് വന്നത്.ഒറ്റക്കെട്ടായി നിന്നാൽ രാജ്യത്തിന് ഈ പ്രതിസന്ധി മറികടക്കാൻ ആകും.

സാഹചര്യം അനുകൂലമാക്കാൻ ദ്രുതഗതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളുകയാണ്. മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകരെ അനുമോദിക്കുന്നു.

കുറഞ്ഞ നിരക്കിൽ ഇന്ത്യയിൽ വാക്സിൻ ലഭ്യമാക്കാൻ നടപടികൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്ത് 12 കോടിയിലേറെ പേർ വാക്സിൻ സ്വീകരിച്ചു. രാജ്യം ഓക്സിജൻ ക്ഷാമം അനുഭവിക്കുന്നുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker