IndiaNEWS

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; ഞായറാഴ്ച മുതൽ മണിക്കൂറിൽ പതിനായിരം കേസുകൾ, 60 മരണങ്ങൾ

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ കണക്ക് പ്രകാരമാണിത്

കോവിഡിനെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. ഞായറാഴ്ച മുതലുള്ള ശരാശരി കണക്കെടുത്താൽ ഒരു മണിക്കൂറിൽ പതിനായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അറുപതിലധികം മരണങ്ങളും സംഭവിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ കണക്ക് പ്രകാരമാണിത്.

ഏപ്രിൽ ഒന്നിന് ഒരു മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 3013 ആയിരുന്നു,മരണം 19 ഉം.72,330 പേർക്ക് ഏപ്രിൽ 1 ന് കോവിഡ് സ്ഥിരീകരിച്ചു. 459 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ഇത് ഒരു മണിക്കൂറിൽ 10,895 പേർക്ക് രോഗം സ്ഥിരീകരിക്കുന്നതിലേയ്ക്കും 62 മരണത്തിലേയ്ക്കും ഉയർന്നു. ഞായറാഴ്ച മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,61,500 കേസുകൾ ആണ്.1,501 പേർ മരിക്കുകയും ചെയ്തു. തിങ്കളാഴ്ച അത് മണിക്കൂറിൽ 11,408ഉം 67 ഉം ആണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker