HealthLIFE

സംസ്ഥാനങ്ങൾക്ക് കേരളം ഒരു പാഠം, വാക്സിൻ ഫലപ്രദമായി ഉപയോഗിച്ച സംസ്ഥാനങ്ങളിൽ മുന്നിൽ കേരളം

ഏറ്റവും കൂടുതൽ വാക്സിൻ പാഴാക്കി കളഞ്ഞത് തമിഴ്നാടാണ്

ഇന്ത്യയിൽ ലക്ഷക്കണക്കിന് ഡോസ് കോവിഡ് വാക്സിൻ പാഴാക്കിക്കളഞ്ഞുവെന്ന്‌ റിപ്പോർട്ട്. രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. 44.78 ലക്ഷം ഡോസ് വാക്സിൻ ആണ് കൃത്യമായ ആസൂത്രണം ഇല്ലായ്മ കൊണ്ട് പാഴായിപ്പോയത് എന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതൽ വാക്സിൻ പാഴാക്കി കളഞ്ഞത് തമിഴ്നാടാണ്. 12.9 ശതമാനം വാക്സിൻ തമിഴ്നാട്ടിൽ പാഴായിപ്പോയി.ഏപ്രിൽ 11 വരെ 10 കോടി ഡോസ് വാക്സിൻ ആണ് സംസ്ഥാനങ്ങൾ ഉപയോഗിച്ചത്.

വാക്സിൻ ഫലപ്രദമായി ഉപയോഗിച്ച സംസ്ഥാനം കേരളമാണ്.ഒരു വാക്സിൻ കുപ്പിയിൽ 10 പേർക്ക് നൽകാനുള്ള വാക്സിൻ ആണ് ഉണ്ടാവുക.പത്തുപേർ വാക്സിൻ സ്വീകരിക്കാൻ എത്തുമ്പോഴാണ് ഒരു കുപ്പി പൊട്ടിച്ച് വാക്സിൻ വിതരണം ചെയ്യുക. ചില സെന്ററുകളിൽ 10 പേർ എത്താതെ വാക്സിൻ കുപ്പി പൊട്ടിക്കുന്ന സാഹചര്യമുണ്ടായാൽ ചിലപ്പോൾ വാക്സിൻ പാഴായി പോകാൻ സാധ്യതയുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker