KeralaNEWS

അഞ്ച് ജില്ലകളിൽ കർശന പരിശോധന,സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന ശക്തമാക്കുമെന്ന് ഡി ജി പി

വാഹനങ്ങളിലെ യാത്രികരുടെ എണ്ണത്തിലും നിയന്ത്രണം ഉണ്ടാകും

കണ്ണൂർ ,കാസർകോട് ,മലപ്പുറം ,പാലക്കാട് ,കോട്ടയം എന്നീ ജില്ലകളിൽ കർശന പരിശോധന ഉണ്ടാകുമെന്ന് ഡി ജി പി ലോക് നാഥ് ബെഹ്റ.ടി.പി.ആർ നിരക്ക് 20 ന് മുകളിലുള്ള ജില്ലകളിലാണ് പരിശോധന കർശനമാക്കുന്നത്.ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ഡി ജി പി വ്യക്തമാക്കി.

വാഹനങ്ങളിലെ യാത്രികരുടെ എണ്ണത്തിലും നിയന്ത്രണം ഉണ്ടാകും.ഓട്ടോയിൽ ഡ്രൈവർക്ക് പുറമേ 2 പേർ മാത്രമേ യാത്ര ചെയ്യാവൂ.ടാക്സിയിൽ 3 പേർക്ക് അനുമതി ഉണ്ട്‌.കുടുംബമായാണ് യാത്രയെങ്കിൽ എണ്ണത്തിൽ ഇളവ് നൽകുമെന്നും ഡി ജി പി പറഞ്ഞു.

കോവിഡ് മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾ 2 ദിവസത്തെക്ക് അടപ്പിക്കും.രാത്രികാല കർഫ്യു കർശനമായി നടപ്പാക്കും.ആളുകൾ വീടുകളിൽ തന്നെ കഴിയണം.ഗതാഗത തടസമുണ്ടാകില്ല.അന്തർ സംസ്ഥാന ബസ് സർവീസ് തടസപ്പെടില്ല.സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന ശക്തമാക്കുമെന്നും ഡി ജി പി വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker