IndiaNEWS

കോവിഡ് വ്യാപനം; യുജിസി-നെറ്റ് പരീക്ഷ മാറ്റിവെച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യുജിസി-നെറ്റ് പരീക്ഷ മാറ്റിവെച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. മെയ് 2 മുതല്‍ 17 വരെ നടക്കാനിരുന്ന പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും ഉദ്യോഗാര്‍ഥികളുടേയും പരീക്ഷ നടത്തിപ്പുകാരുടേയും സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് തീരുമാനം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker