LIFEMovie

എനിക്ക് ഭീഷണിയുണ്ട്, ഭർത്താവ് ആദിത്യൻ ജയനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളിദേവി

താൻ ഗർഭിണിയാകുന്നത് വരെ മാത്രമേ ഈ സന്തോഷം നീണ്ടുനിന്നുള്ളൂ എന്നു അമ്പിളി ദേവി പറയുന്നു

ടെലിവിഷൻ താരങ്ങളായ ആദിത്യൻ ജയനും അമ്പിളി ദേവിയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടെന്ന് ശ്രുതി ഉണ്ടായിരുന്നു. ആ വാർത്ത ശരി വെക്കുകയാണ് അമ്പിളിദേവി.

ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് ആണ് താനും ആദിത്യനും രണ്ടാം വിവാഹത്തിന് മുതിർന്നത്. തുടക്കത്തിൽ ജീവിതം സന്തോഷകരം തന്നെ ആയിരുന്നു. എന്നാൽ താൻ ഗർഭിണിയാകുന്നത് വരെ മാത്രമേ ഈ സന്തോഷം നീണ്ടുനിന്നുള്ളൂ എന്നു അമ്പിളി ദേവി പറയുന്നു.

16 മാസമായി ആദിത്യൻ ജയൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ബന്ധത്തിൽ ആണെന്ന് അമ്പിളിദേവി പറയുന്നു.13 വയസ്സുള്ള മകന്റെ അമ്മയാണ് സ്ത്രീ. ഗർഭിണി ആയതിനു ശേഷം തനിക്ക് അഭിനയത്തിന് ഇടവേള എടുക്കേണ്ടി വന്നു. ബെഡ് റെസ്റ്റ് ആവശ്യമായിരുന്നു. പ്രസവം കഴിഞ്ഞ് ഒന്ന് രണ്ട് മാസത്തിനുള്ളിൽ തന്നെ ലോക്ഡൗൺ വന്നു.

താൻ പ്രസവിച്ച് കഴിഞ്ഞ സമയത്ത് തന്നെ ആദിത്യൻ തന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു എന്ന് അമ്പിളിദേവി ചൂണ്ടിക്കാട്ടുന്നു. തൃശൂരിൽ ബിസിനസ് ആണ് എന്നാണ് ചോദിക്കുമ്പോൾ പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ മാർച്ചിലാണ് താൻ ഇതേക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുന്നത്. അത് വെറുമൊരു സൗഹൃദം അല്ല. ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദം എന്ന് വിളിക്കാൻ പറ്റുമോ എന്നും അമ്പിളിദേവി ചോദിച്ചു.

താൻ വിവാഹമോചനം അനുവദിക്കണം എന്നാണ് ഇരുവരും ആവശ്യപ്പെടുന്നത്. രണ്ടുപേരുമായും താൻ സംസാരിച്ചിരുന്നു. എന്നാൽ അവർ പറയുന്നത് ഉൾക്കൊള്ളാൻ തനിക്ക് കഴിയില്ല. നിയമങ്ങൾ പോലും അവർക്ക് അനുകൂലം ആണെന്നാണ് പറയുന്നത് എന്ന് അമ്പിളിദേവി പറയുന്നു. കുറച്ചുനാളായി തന്നെ ഫെയ്സ്ബുക്കിലും വാട്സാപ്പിലും ബ്ലോക്ക് ചെയ്തിരിക്കുകയാണ് എന്നും അമ്പിളിദേവി വ്യക്തമാക്കി.

ആദിത്യന്റെ ഫേസ്ബുക്ക് കവർ ചിത്രം ഒരു സ്കാനിങ് ഫോട്ടോ ആണെന്ന് നാട്ടുകാർ പറഞ്ഞാണ് അറിഞ്ഞത്. ഈ പെൺകുട്ടിയുടെ പ്രൊഫൈൽ ചിത്രവും ഈ സ്കാനിംഗ് ഫോട്ടോ ആണ്. ഈ ഫോട്ടോ ലോകം മുഴുവൻ കണ്ടതാണ്. തനിക്ക് കള്ളം പറയേണ്ട കാര്യമില്ലെന്നും അമ്പിളിദേവി വ്യക്തമാക്കുന്നു. അവരിപ്പോൾ അബോർഷൻ നടത്തി എന്നാണ് അറിഞ്ഞത് എന്നും അമ്പിളിദേവി പറഞ്ഞു.

വിവാഹമോചനമാണ് ആദിത്യന്റെ ആവശ്യം. ആ സ്ത്രീ മതിയെന്നാണ് ആദിത്യൻ ഇപ്പോൾ പറയുന്നത്. തന്റെ കൂടെ ജീവിക്കാൻ പറ്റില്ല എന്ന് തീർത്തു പറഞ്ഞു. താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ആദിത്യൻ പെരുമാറുന്നതെന്ന് മനസ്സിലാകുന്നില്ല എന്നും അമ്പിളിദേവി പറയുന്നു.

അവർക്ക് ഭർത്താവും മകനും ഉണ്ട്. ആ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് അവർ. താനും വിവാഹമോചനം നൽകണം എന്നതാണ് അവരുടെ ആവശ്യം. ഇവർ ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്ന് പേടി ഇപ്പോഴുണ്ടെന്ന് അമ്പിളി പറയുന്നു. ഇൻഡസ്ട്രിയിൽ ആരെങ്കിലും അറിഞ്ഞാൽ കൊല്ലും എന്നൊക്കെയാണ് ഭീഷണി. കഴിഞ്ഞ രണ്ടു മാസമായി താൻ വല്ലാത്ത മാനസികാവസ്ഥയിൽ ആണെന്നും അമ്പിളിദേവി വ്യക്തമാക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker