IndiaNEWS

ഓക്‌സിജന്‍ എത്തിക്കാന്‍ ആദ്യ ‘ഓക്‌സിജന്‍ എക്സ്പ്രസ്’ വിശാഖപട്ടണത്തിലേക്ക് തിരിച്ചു

മുംബൈ: രാജ്യത്തുടനീളം കോവിഡ് ചികിത്സയ്ക്കായുള്ള ഓക്സിജന്‍ ക്ഷാമം രൂക്ഷമായതിനാല്‍ ഓക്‌സിജന്‍ നിറയ്ക്കാന്‍ ഏഴ് ഒഴിഞ്ഞ ടാങ്കറുകളുമായി ആദ്യ ‘ഓക്‌സിജന്‍ എക്സ്പ്രസ്’ നവി മുംബൈയില്‍ നിന്ന് വിശാഖപട്ടണത്തിലേക്ക് തിരിച്ചു. ടാങ്കറുകളില്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ നിറച്ച ശേഷം മഹാരാഷ്ട്രയിലേക്ക് മടങ്ങിയെത്തുന്ന തീവണ്ടിയില്‍ നിന്ന് വിവിധ കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്ക് ഓക്സിജനെത്തിക്കും.

മുംബൈയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള നവി മുബൈയിലെ കലംബൊലി ഗുഡ്സ് യാഡില്‍ നിന്ന് വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിലേക്ക് റോ-റോ ട്രെയിന്‍ തിങ്കളാഴ്ച രാവിലെ പുറപ്പെട്ടതായി സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കു ചേര്‍ന്ന് ആദ്യമായാണ് റെയില്‍വേ ഓക്സിജന്‍ എക്സ്പ്രസ് ഓടിക്കുന്നതെന്നും ഹരിത ഇടനാഴി ഉപയോഗപ്പെടുത്തി ലിക്വിഡ് മെഡിക്കല്‍ ഓക്സിജനുമായി തീവണ്ടി മടങ്ങിയെത്തുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker