KeralaNEWS

തൃശ്ശൂര്‍ പൂരം; ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം, ആന ചമയം ഉണ്ടാകില്ല

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരത്തിലെ ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം. 50-ല്‍ താഴെ മാത്രം ആളുകള്‍ മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ഘടക പൂരങ്ങളുടെ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

ആന ചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങള്‍ക്ക് പങ്കാളിത്തമുണ്ടാകില്ല. എട്ട് ചെറുപൂരങ്ങളാണ് തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. എല്ലാ കമ്മിറ്റികളും ഒരാനപ്പുറത്ത് ചടങ്ങ് നടത്താമെന്ന തീരുമാനത്തോട് യോജിച്ചു. ഇതിനിടെ പൂരത്തിന് രാത്രി കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയേക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.

അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെളളിയാഴ്ച നടക്കുന്ന തൃശ്ശൂര്‍ പൂരം ഇത്തവണ പൊതുജനത്തിന് പ്രവേശനമില്ലാതെയും ആഘോഷങ്ങളില്ലാതെയും ചടങ്ങുകള്‍ മാത്രമായി നടത്താനാണ് തീരുമാനം.
വാദ്യക്കാര്‍, സംഘാടകര്‍, പാപ്പാന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, പോലീസുകാര്‍ എന്നിവര്‍ മാത്രമായിരിക്കും പങ്കെടുക്കുക. ഇവര്‍ക്കെല്ലാം ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടിവരും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker