KeralaNEWS

പട്ടികജാതിയിൽ പെട്ട ഒരു സമുദായത്തെ വംശീയമായി അധിക്ഷേപിച്ച കേന്ദ്ര മന്ത്രി വി.മുരളീധരനെതിരെ കേസ്സെടുക്കണമെന്ന് എൽ.വൈ.ജെ.ഡി ദേശീയ പ്രസിഡണ്ട് സലീം മടവൂർ

പട്ടികജാതിയിൽ പെട്ട ഒരു സമുദായത്തെ വംശീയമായി അധിക്ഷേപിച്ച കേന്ദ്ര മന്ത്രി വി.മുരളീധരനെതിരെ കേസ്സെടുക്കണമെന്ന് എൽ.വൈ.ജെ.ഡി ദേശീയ പ്രസിഡണ്ട് സലീം മടവൂർ ആവശ്യപ്പെട്ടു. നേരത്തെ പി.ജയരാജൻ അണികളെക്കൊണ്ട് പാണൻ പാട്ട് പാടിക്കുകയാണെന്ന് ആരോപണമുന്നയിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികൾ പ്രചരണത്തിന് മുരളീധരനെ ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നുവെന്ന് മുരളീധരൻ സ്വയം ചിന്തിക്കണം. സ്ത്രീകളുടെ വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്നാണ് കഴക്കൂട്ടത്തടക്കം മുരളീധരനെ പ്രചരണ രംഗത്ത് നിന്നും മാറ്റി നിറുത്തിയത്. ഇപ്പോൾ സാന്നിധ്യം അറിയിക്കാൻ എല്ലാ സംഘ് പരിവാർ നേതാക്കളും ചെയ്യുന്നത് പോലെ വിവരക്കേട് വിളിച്ചു പറഞ്ഞ് വിവാദമുണ്ടാക്കി ആളാവുകയാണ് മുരളീധരൻ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker