Social MediaTRENDING

എ കെ ആന്റണി വിമർശിക്കപ്പെടുന്നു

നിയാസ് ഭാരതി

രാജ്യസഭയെ പ്രതിനിധീകരിച്ചത് 26 കൊല്ലം.
എനിക്ക് ശേഷം മകൻ വരണം.
ആദ്യം ഐ ടി സെൽ.പിന്നെ നാഷണൽ കമ്മിറ്റി മെമ്പർ
അടുത്തത് എ ഐ സി സി സെക്രട്ടറി.

അതിന് വേണ്ടി എ ഐ സി സി യിലെ എല്ലാ ക്രിസ്ത്യാനികളെയും പുറത്താക്കിയിട്ടുണ്ട്. വേറെ ആരും അങ്ങോട്ട്‌ കേറാതിരിക്കാനും വിശ്വസ്തർ വഴി ഉറപ്പാക്കിയിട്ടുണ്ട്.
മക്കൾ രാഷ്ട്രീയവും ആയ ഇറങ്ങിയ എല്ലാവരും നാറിയിട്ടുണ്ട്.
രമേശ്‌ ചെന്നിത്തലയും, ജി കാർത്തികേയനും, എം ഐ ഷാനവാസും നയിച്ച തിരുത്തൽ വാദം… ഹോ ഓർക്കുമ്പോൾ തന്നെ കോൾമയിർ കൊള്ളുന്നു.

സഞ്ജയ്‌ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ എതിർത്ത എ. കെ ആന്റണി എന്റെ ഹീറോ ആയിരുന്നു.
അപ്പോഴാണ് ചെറിയാൻ പോയില്ലായിരുന്നെങ്കിൽ സൗഭാഗ്യങ്ങളുടെ നീണ്ട നിര ആയിരുന്നു എന്ന് പറയുന്നത്.50 കൊല്ലത്തിനിടയിൽ കോൺഗ്രസിൽ നിന്നും എത്ര പേർ എം. പി മാരും, എം എൽ എ മാരും ആയെന്നും, മറുപക്ഷത്ത് നിന്നും എത്ര പേർ ആയെന്നും കണക്കെടുക്കണം.
കോൺഗ്രസിൽ 25 വർഷത്തിന്റെയും ,50 വർഷത്തിന്റെയും കണക്കെടുക്കുമ്പോൾ മറുപക്ഷത്ത് 10 അല്ലെങ്കിൽ 15 ആയിരിക്കും. ഇവിടെ കുറച്ചു പേർ സ്ഥിരം ആക്കുമ്പോൾ മറുവശത്ത് കൂടുതൽ പേർ വരുന്നു എന്നത് കോൺഗ്രസിൽ നടപ്പായെങ്കിൽ എത്രയോ പേരുടെ കഴിവും, പ്രാപ്തിയും സംഘടനയ്ക്കും, നാടിനും ഗുണമായേനെ.

അവസരം കിട്ടിയ ചെറുപ്പക്കാർ രണ്ട് ടെം കഴിയുമ്പോൾ അടുത്ത ചെറുപ്പക്കാർക്ക് മാറിക്കൊടുത്ത് മാതൃക കാണിക്കാൻ എത്ര പേർ തയ്യാറാകും? അവരും മാതൃക ആക്കുക എ. കെ ആന്റണിയെ ആണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker