IndiaNEWS

വേണമെങ്കിൽ ചക്ക ടെറസിലും കായ്ക്കും

പ്ലാവ്, മാവ്, റംബുട്ടാൻ,സീതപ്പഴം, ചാമ്പ, അമ്പഴം, സപ്പോട്ട, പപ്പായ, പേര, മാതളം.. എന്നുവേണ്ട മണ്ണിൽ വിളയുന്നതെല്ലാം ഒന്ന് ഉത്സാഹിച്ചാൽ നമുക്ക് ടെറസിലും വളർത്തി വിളവെടുക്കാം.കേട്ടിട്ടില്ലേ, വേണേൽ ചക്ക ടെറസിലും കായ്ക്കുമെന്ന്.ഇല്ലെങ്കിൽ ഇപ്പോൾ കേട്ടോളൂ..
അടിവളങ്ങൾ കൃത്യമായി ചേർത്ത  നടീൽ മിശ്രിതത്തിനോടൊപ്പം ബഡ് മരങ്ങൾ എല്ലാം നമുക്ക് ചട്ടിയിൽ വളർത്താം.ഓരോ മരത്തിനും അനുസരിച്ച് ചട്ടിയുടെ വലിപ്പം ക്രമീകരിക്കണം എന്നുമാത്രം.ഒപ്പം
ചട്ടികളിൽ നടുന്ന തൈകൾക്ക് കൃത്യമായി പരിചരണവും വേണം.പ്രത്യേകിച്ച് കീടങ്ങളുടെ ആക്രമണം.
ഭക്ഷ്യാവശിഷ്ടങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന വളമാണ് ഇത്തരം കൃഷിക്ക് ഏറ്റവും നല്ലത്.. മാലിന്യങ്ങൾ കംപോസ്റ്റ് ആക്കുമ്പോൾ ഭക്ഷ്യാവശിഷ്ടങ്ങൾ അഴുകിയുണ്ടാകുന്ന ദ്രാവകം വെള്ളവുമായി ചേർത്തു ചെടികൾക്കു കൊടുക്കാം.മത്സ്യാവശിഷ്ടങ്ങളും ശർക്കരയും ചേർത്ത് പുളിപ്പിച്ചുണ്ടാക്കുന്ന ഫിഷ് അമിനോയും നല്ലതാണ്.
ഇങ്ങനെ കൃഷി ചെയ്യുമ്പോൾ ഇടയ്ക്കിടെ ചെടികളുടെ ചുവട്ടിലെ മണ്ണ് മാറ്റുക അസാധ്യമാണ്.അതിനാൽ ചട്ടിയിൽ വേര് നിറഞ്ഞെന്നു തോന്നിയാൽ കുറച്ചു വേരുകൾ മുറിച്ചുമാറ്റുക.ചുവട്ടിൽ കരിയില കൊണ്ടു പുതയിട്ടാൽ നല്ല വേരോട്ടം ലഭിക്കുമെന്നാണ് അനുഭവം.ടെറസിലെ ചെടികൾ പൊഴിക്കുന്ന ഇലയും കിട്ടുന്ന കരിയിലയുമെല്ലാം തിരികെ ചെടികളുടെ ചുവട്ടിൽ തന്നെ ഇട്ടാൽ മതി. തണുപ്പ് നിലനിർത്താനും മണ്ണിനെ സ്പോഞ്ച്പോലെ മൃദുവാക്കാനും കരിയിലകൾ സഹായിക്കും.
കൃത്യമായ വളവും വെള്ളവും  പ്രുണിംങ്ങും  (കൊമ്പ് മാത്രമല്ല, വേരും )നടത്തിയാൽ പെട്ടെന്ന് ഇത്തരം മരങ്ങളിൽ കായകൾ ഉണ്ടാവുകയും ചെയ്യും.വിലകൊടുത്താൽ കിട്ടാത്ത  സന്തോഷം തന്നെയാണ്  ഈ ചെറിയ   വിളവ്!!!

Back to top button
error: