IndiaNEWS

വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പതിനെട്ട് വയസ്സു തികഞ്ഞവര്‍ക്ക് മേയ് ഒന്നുമുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.

യോഗത്തില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടുളളതും അനുമതിക്കായി കത്തുനില്‍ക്കുന്നതുമായ കമ്പനികളുടെ മേധാവികളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

നിലവില്‍ മൂന്ന് വാക്സിനുകള്‍ക്കാണ് ഇന്ത്യയില്‍ ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കോവാക്സിന്‍ എന്നീ രണ്ടു വാക്സിനുകളാണ് നിലവില്‍ വിതരണം ചെയ്യുന്നത്. റഷ്യയില്‍ വികസിപ്പിച്ച സ്പുട്നിക്-വി ആണ് മൂന്നാമതായി അംഗീകാരം നല്‍കിയ വാക്സിന്‍. ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ് ഇത് ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുക.

അതേസമയം,രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരുമാരുമായും ആരോഗ്യ വിദഗ്ദ്ധരുമായും തിങ്കളാഴ്ച പ്രധാനമന്ത്രി നടത്തിയ യോഗത്തിലാണ് മൂന്നാം ഘട്ടത്തില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനമായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker