CrimeNEWS

സനു മോഹന് ഇന്ന് നിർണായകം, ഭാര്യയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും, മുട്ടാർ പുഴയിൽ തെളിവെടുപ്പിന് കൊണ്ടുപോകും

മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് നേതൃത്വം നൽകും

മകൾ വൈഗയെ കൊലപ്പെടുത്തിയ സനൂ മോഹനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് നേതൃത്വം നൽകും. പ്രാഥമിക മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.

സനു മോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ സനു മോഹന്റെ ഭാര്യക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വൈഗയെ പുഴയിലെറിഞ്ഞ ഭാഗത്ത് സനു മോഹനെ തെളിവെടുപ്പിനായി കൊണ്ടുപോകും. ഇയാളുടെ അടുത്ത ബന്ധുക്കളിൽനിന്നും പൊലീസ് വീണ്ടും മൊഴി എടുക്കും. സനു മോഹനെ പത്ത് ദിവസം പോലീസ് കസ്റ്റഡിയിൽ തൃക്കാക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിട്ടിരുന്നു.

സാമ്പത്തിക ബാധ്യതകൾ ഉള്ളതിനാൽ വൈഗയെ താൻ തന്നെയാണ് കൊന്നത് എന്നാണ് സനു മോഹൻ ഇന്നലെ പോലീസിന് മൊഴി നൽകിയത്. മകളെ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാൻ ധൈര്യം ഉണ്ടായില്ലെന്ന് സനു മോഹൻ പറയുന്നു.

ഒരുമിച്ച് മരിക്കാൻ പോവുകയാണെന്ന് മകളോട് പറഞ്ഞിരുന്നു. വൈഗയെ കെട്ടിപ്പിടിച്ച് ശരീരത്തോടു ചേർത്തു നിർത്തി ശ്വാസംമുട്ടിച്ച് ആണ് കൊന്നത് എന്നാണ് സനു മോഹന്റെ മൊഴി. പിന്നീട് ബെഡ്ഷീറ്റിൽ പൊതിഞ്ഞ് പുഴയിൽ തള്ളി. ഒളിവിൽ കഴിയുമ്പോൾ പലതവണ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നും സനു മോഹൻ പൊലീസിനോട് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker