NEWSWorld

ഇന്ത്യയിലേക്ക് യാത്രാ മുന്നറിയിപ്പ് നൽകി അമേരിക്ക

കോവിഡ് പരക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാർക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

കോവിഡ് പരക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാർക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കൻ രോഗപ്രതിരോധ നിയന്ത്രണ സെന്റർ ആണ് നിർദേശം നൽകിയത്.

വാക്സിൻ സ്വീകരിച്ച ആളുകൾ പോലും കോവിഡ് ബാധിതരാകാനും അത് പരത്താൻ സാധ്യതയുള്ളവർ ആകാനും ഇടയുണ്ട്. ആയതിനാൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം. ഇന്ത്യയിൽ പോകണം എന്ന് നിർബന്ധം ഉള്ളവരാണെങ്കിൽ യാത്രയ്ക്ക് മുൻപ് പൂർണമായി വാക്സിൻ സ്വീകരിക്കണം – ഇതാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

ഇന്ത്യയെ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി. പുതിയ കൊറോണ വൈറസ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനമാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത് എന്നാണ് ബ്രിട്ടന്റെ വിലയിരുത്തൽ. ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളവർക്കും ബ്രിട്ടനിൽ താമസിക്കാൻ നിലവിൽ അനുമതി ഉള്ളവർക്കും ആണ് വെള്ളിയാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് യാത്രാനുമതി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker