NewsThen Special

അവൾ മാസ്ക് ധരിക്കില്ല ,എന്നെ മാസ്ക് ധരിക്കാനും സമ്മതിക്കില്ല ,കേസ് ആയപ്പോൾ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ്

പങ്കജ് ദത്തയും ഭാര്യയും ആണ് ക്യാമറയിൽ കുടുങ്ങിയത്

കാറിൽ സഞ്ചരിക്കുമ്പോൾ മാസ്ക് ധരിക്കണമെന്ന പോലീസിന്റെ നിർദേശം തള്ളിക്കളഞ്ഞ് തട്ടിക്കയറുന്ന ദമ്പതിമാരുടെ വീഡിയോ വൈറൽ ആകുന്നു .ഡൽഹിയിൽ ആണ് സംഭവം .പങ്കജ് ദത്തയും ഭാര്യയും ആണ് ക്യാമറയിൽ കുടുങ്ങിയത് .

മാസ്ക് ധരിക്കാതെ കാറിൽ വരുന്ന ദമ്പതിമാരെ പോലീസ് തടഞ്ഞു നിർത്തി മാസ്ക് എവിടെ എന്ന് ചോദിക്കുക ആയിരുന്നു .എന്നാൽ കാറിൽ സഞ്ചരിക്കുമ്പോൾ മാസ്ക് വേണ്ട എന്നത് ആയിരുന്നു യുവതിയുടെയും യുവാവിന്റെയും നിലപാട് . റോഡ് പൊതു ഇടമാണെന്നും അതുകൊണ്ട് റോഡിൽ സഞ്ചരിക്കുമ്പോൾ മാസ്ക് ധരിക്കണമെന്നും ഡൽഹിയിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി പോലീസ് വ്യക്തമാക്കി . വീണ്ടും പോലീസിനോട് തട്ടിക്കയറുക ആയിരുന്നു ദമ്പതിമാർ ചെയ്തത് .ഇതോടെ പോലീസ് കേസ് എടുക്കുമെന്ന് വ്യക്തമാക്കി .

ഇതിനു പിന്നാലെയാണ് ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ് രംഗത്തെത്തിയത് .മാസ്ക് ധരിക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടമല്ലെന്നും തന്നെയും മാസ്ക് ധരിക്കാൻ അനുവദിക്കുന്നില്ലെന്നും യുവാവ് പോലീസിനോട് പറഞ്ഞു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker