KeralaNEWS

കൊവിഡിൽ കൂടുതൽ നിയന്ത്രണങ്ങൾ,വോട്ടെണ്ണൽ ദിനമായ മെയ് 2 ന് ആഘോഷങ്ങൾ പാടില്ല

ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി

കൊവിഡിന്റെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നാളെ മുതൽ രാത്രിയിൽ കർഫ്യൂ ആണ്. രാത്രി 9 മണി മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

ചരക്ക് ഗതാഗതത്തെയും പൊതുഗതാഗതത്തെയും ബാധിക്കാതെയാണ് നിയന്ത്രണമെന്ന് ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.ടാക്സികളിൽ നിശ്ചിത എണ്ണം ആളുകൾ മാത്രമേ കയറാവൂ.
വോട്ടെണ്ണൽ ദിനമായ മെയ് 2 ന് ആഘോഷങ്ങൾ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. വീണ്ടും മാസ്സ് ടെസ്റ്റിംഗ് നടത്തും.അടുത്ത ബുധൻ, വ്യാഴം ദിവസങ്ങളിൽ 3 ലക്ഷം പേർക്ക് കൊവിഡ് പരിശോധിക്കും.

സിനിമാ തീയറ്ററുകൾ, മാളുകൾ, മൾട്ടിപ്ലക്സുകൾ എന്നിവയുടെ പ്രവർത്തനം ഏഴര മണിവരെയാക്കി. ട്യൂഷൻ ക്ലാസുകൾ അനുവദിക്കില്ല.ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടൂള്ളു എന്ന് ഉത്തരവ് നിഷ്കർഷിക്കുന്നു.

മെയ് വരെ പിഎസിസി പരീക്ഷകൾ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.സർക്കാർ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങൾക്കും സാധ്യമായ ഇടങ്ങളിൽ വർക്ക് ഫ്രം ഹോം നടപ്പാക്കണമെന്നും ഉത്തരവ് നിർദേശിക്കുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker