IndiaNEWS

റെഡംസിവറിനായി അലഞ്ഞ് മഹാരാഷ്ട്ര, മരുന്ന് പൂഴ്ത്തിവെപ്പ് ആരോപണത്തിൽ കുരുങ്ങി ബിജെപി

കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഇൻജെക്ഷൻ ആണ് റെഡംസിവർ

മഹാമാരിക്കാലത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ആണ് മഹാരാഷ്ട്രയിൽ സംഭവിക്കുന്നത്. കയ്യെത്തും ദൂരത്ത് അധികാരം നഷ്ടപ്പെട്ട ബിജെപി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാരിനെ കുഴപ്പിക്കാൻ ഏതറ്റം വരെയും പോകും എന്നതിന്റെ തെളിവ് ആണ് മഹാരാഷ്ട്രയിൽ നിന്ന് പുറത്ത് വരുന്നത്.

കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഇൻജെക്ഷൻ ആണ് റെഡംസിവർ.രോഗം കഠിനമായി ബാധിച്ച മഹാരാഷ്ട്രയിൽ ഇതിന് ക്ഷാമമാണ്.കേന്ദ്രഭരണ പ്രദേശമായ ദാമനിലെ ബ്രുക് ഫാർമ കമ്പനി 60,000 പാക്ക് റെഡംസിവർ വിദേശത്തേയ്ക്ക് കയറ്റി അയക്കാൻ നീക്കം നടത്തുന്നു എന്ന സൂചന മുംബൈ പോലീസിന് ലഭിക്കുന്നു.കയറ്റുമതി നിരോധിച്ചിരിക്കെ കാർഗോ വിമാനത്തിൽ കയറ്റി അയക്കാൻ പദ്ധതി ഉണ്ടെന്നും മുംബൈ പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കമ്പനി ഡയറക്ടറും മുംബൈ സ്വദേശിയുമായ രാജേഷ് ദൊകാനിയയെ മുംബൈ പോലീസ് വിളിച്ചു വരുത്തി. ബാന്ദ്ര- കുർള കോംപ്ലക്സിലെ പോലീസ് സ്റ്റേഷനിലേക്കാണ് വിളിച്ചുവരുത്തിയത്. തൊട്ടുപിന്നാലെ ബിജെപിയുടെ പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്നാവിസും നിയമസഭാ കൗൺസിൽ പ്രതിപക്ഷനേതാവ് പ്രവീൺ ധരേക്കറും സ്റ്റേഷനിൽ എത്തി പ്രശ്നത്തിൽ രാജേഷിന് വേണ്ടി ഇടപെട്ടു.

മഹാരാഷ്ട്രയിൽ വിതരണംചെയ്യാൻ ബ്രുക് ഫാർമയിൽ തങ്ങൾ റെഡംസിവർ ബുക്ക് ചെയ്തിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയതോടെയാണ് മരുന്ന് ബിജെപിക്ക് വേണ്ടിയാണെന്ന് തെളിഞ്ഞത്. വിതരണത്തിനായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതിക്കായി തങ്ങൾ കാത്തിരിക്കവേയാണ് പോലീസ് നടപടി എന്ന് ദേവേന്ദ്ര ഫഡ്നാവിസ് വിശദീകരിച്ചു.പിന്നീട് കേന്ദ്ര അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളുമായി സഹകരിക്കുന്നതിന്റെ പ്രതികാരമാണ് കമ്പനി ഉടമയ്ക്കെതിരെയുള്ള നടപടിയെന്നും ഫഡ്നാവിസ് കുറ്റപ്പെടുത്തി.

നിരവധി ചോദ്യങ്ങളാണ് ബിജെപിയുടെ ഈ നടപടിയിൽ നിന്നും ഉണ്ടാകുന്നത്. മഹാരാഷ്ട്രയിൽ റെഡംസിവർ ക്ഷാമം നിലനിൽക്കെ സംസ്ഥാന സർക്കാരിനെ വ്യക്തമായി അറിയിക്കാതെ ബിജെപി എന്തിനാണ് മരുന്ന് സംഭരിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. കമ്പനി ഉടമയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാക്കൾ തന്നെ പോലീസ് സ്റ്റേഷനിൽ എത്തിയത് എന്തിന് എന്ന ചോദ്യവുമുയരുന്നു. സർക്കാർ സംവിധാനങ്ങളിലൂടെ മാത്രമേ റെഡംസിവർ വിതരണം ചെയ്യാൻ പാടുള്ളൂ എന്ന് വ്യവസ്ഥ ഇരിക്കെ എന്തിനാണ് ബിജെപി മരുന്ന് സംഭവിക്കുന്നതെന്ന് ശിവസേനയും എൻസിപിയും കോൺഗ്രസ്സും ചോദിക്കുന്നു.

ഫഡ്നാവിസ് അടക്കമുള്ളവരുടെ നടപടിയെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവ് ഇട്ടിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. എന്നാൽ പൂഴ്ത്തിവെപ്പ് ആരോപണം തെളിയിക്കാൻ ഫഡ്നാവിസ് വെല്ലുവിളിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker